വെള്ള തലമുടി, കൈ നിറയെ ടാറ്റു; അനുഷ്‌ക ലുക്ക് മാറ്റിയോ? - അനുഷ്ക ശർമ്മ
ഒറ്റനോട്ടത്തില്‍ മാത്രമല്ല, കുറച്ച് നേരം ശ്രദ്ധിച്ച് നോക്കിയാലും യഥാര്‍ത്ഥ അനുഷ്‌ക ശര്‍മ്മയെ തിരിച്ചറിയാന്‍ കുറച്ച് കഷ്ടപ്പെടും എന്നാണ് ആരാധകര്‍ പറയുന്നത്.
അനുഷ്ക-ജൂലിയ
സെലിബ്രിറ്റികളുടെ അപരന്മാരുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. നടിയും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഭാര്യയുമായ അനുഷ്‌ക ശര്‍മ്മയുടെ അപരയുടെ ചിത്രമാണ് ഇപ്പോള്‍ നവ മാധ്യങ്ങളില്‍ ശ്രദ്ധ പിടിച്ച് പറ്റുന്നത്. അനുഷ്‌കയ്ക്ക് അമേരിക്കന്‍ ഗായിക ജൂലിയ മൈക്കിള്‍സുമായി സാമ്യമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.