കേരളം

kerala

ETV Bharat / sitara

തലമുറകളുടെ സംഗമം; വൻ താരനിരയുമായി അനൂപ് സത്യൻ അന്തിക്കാട് ചിത്രം - അനൂപ് സത്യൻ അന്തിക്കാട്

സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

dulquer salman

By

Published : Aug 31, 2019, 3:16 PM IST

സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ദുല്‍ഖർ സല്‍മാൻ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം നിർമിക്കുന്നതും ദുല്‍ഖർ സല്‍മാനാണ്.

ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ആരംഭിക്കാനാണ് പദ്ധതി. ചെന്നൈയാണ് പ്രധാന ലൊക്കേഷൻ. അനൂപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നീണ്ട ഇടവേളക്ക് ശേഷം ശോഭന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

കുറുപ്പ് എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മലയാള ചിത്രം ഇതായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2005-ല്‍ പുറത്തിറങ്ങിയ 'മകള്‍ക്ക്' എന്ന ചിത്രത്തിന് വേണ്ടിയാണ് സുരേഷ് ഗോപിയും ശോഭനയും അവസാനമായി ഒരുമിച്ചെത്തിയത്. 80 കളിലെയും 90 കളിലെയും പ്രിയതാരങ്ങള്‍ യുവതലമുറയ്‌ക്കൊപ്പം ചേരുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് ആരാധകര്‍.

ABOUT THE AUTHOR

...view details