തനിക്കെതിരെ ആസിഡ് ആക്രമണഭീഷണിയുണ്ടെന്ന് നടി അഞ്ജലി അമീർ. ലീവിങ് ടുഗദറില്‍ കൂടയുണ്ടായിരുന്ന വ്യക്തിയില്‍ നിന്നാണ് ഭീഷണിയെന്ന് ഫേസ്‌ബുക്ക് ലൈവിലൂടെ അഞ്ജലി പൊട്ടിക്കരഞ്ഞുകൊണ്ട് അറിയിച്ചു. ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അതിന് കാരണം കോഴിക്കോട് കൊടുവള്ളി സ്വദേശിയായ വി.സി. അനസാണെന്നും താരം കൂട്ടിച്ചേർത്തു. തന്നെപ്പോലുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് കുടുംബത്തിൽ നിന്നും സപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിൽ വേറാരോടും പറയാനില്ലാത്തതിനാലാണ് ഫേസ്‌ബുക്കിലൂടെ തന്‍റെ സ്വകാര്യജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തുന്നതെന്ന് അഞ്ജലി പറഞ്ഞു.
ആസിഡ് ആക്രമണം നടത്തുമെന്ന് ഒപ്പം താമസിച്ചയാൾ; ഫേസ്‌ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് അഞ്ജലി അമീർ - acid attack threat to Anjali Ameer
മാനസികമായി അടുപ്പമില്ലെങ്കിലും ഒരുമിച്ച് താമസിക്കേണ്ടി വന്ന വ്യക്തിയില്‍ നിന്നാണ് ആസിഡ് ആക്രമണ ഭീഷണിയെന്ന് നടി അഞ്ജലി അമീർ അറിയിച്ചു.

"മാനസികമായി അടുപ്പമില്ലെങ്കില്‍ പോലും ഞങ്ങള്‍ ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയായിരുന്നു താമസം. ഒന്നരവര്‍ഷത്തോളമായി അയാൾ ജോലിക്ക് പോകുന്നില്ല. എനിക്ക് അച്ഛനും അമ്മയുമില്ലാത്തതു കൊണ്ട് ചോദിക്കാന്‍ ആരുമില്ലെന്നാണ് അയാൾ വിചാരിക്കുന്നത്. കാലും കൈയും പിടിച്ച് ഞാന്‍ പറഞ്ഞതാണ് എന്നെ ഒഴിവാക്കിയേക്കെന്ന്. എന്നാൽ, കൂടെ ജീവിച്ചില്ലെങ്കില്‍ കൊന്നു കളയും അല്ലെങ്കില്‍ ആസിഡ് മുഖത്തൊഴിക്കുമെന്നാണ് പറഞ്ഞത്." ലോകത്തൊരാളെ വെറുക്കുന്നുണ്ടെങ്കില്‍ അത് ആ വ്യക്തിയെ മാത്രമാണെന്നും അഞ്ജലി അമീർ വിശദീകരിച്ചു. ഇയാൾക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നും അയാൾ തന്നെ പറ്റിച്ച് നാല് ലക്ഷം രൂപയോളം നൽകാനുണ്ടെന്നും താരം പറഞ്ഞു. ഒപ്പം സ്വന്തം മകനെ വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ കൊന്നു കളഞ്ഞേക്കൂ, വെറുതെ ബാക്കിയുള്ളവര്‍ക്ക് ദുരിതമാക്കരുതെന്ന് അനസിന്‍റെ വീട്ടുകാരോടും അഞ്ജലി അപേക്ഷിക്കുന്നുണ്ട്. മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിലെ നായികയായിരുന്നു അഞ്ജലി.