Cyber attacks against Marakkar and Mohanlal : തിയേറ്റര്‍ ഇളക്കിമറിച്ച് മോഹന്‍ലാലിന്‍റെ ഏറ്റവും പുതിയ ചിത്രമായ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. 'മരക്കാര്‍' റിലീസിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ മോഹന്‍ലാലിനും 'മരക്കാറി'നും എതിരെ വ്യാപക സൈബര്‍ ആക്രമണമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ടുള്ള അനീഷ് ഉപാസനയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാവുന്നത്. പ്രശസ്‌ത സെലിബ്രിറ്റി ഫോട്ടോഗ്രാഫറും സംവിധായകനുമാണ് അനീഷ് മാറ്റിനി. നിരവധി പരസ്യ ചിത്രങ്ങളുടെയും ഭാഗമായിട്ടുള്ള അനീഷ് സെക്കന്‍ഡ്‌സ്, പോപ്‌കോണ്‍ എന്നീ സിനിമകളും സംവിധാനം ചെയ്‌തിട്ടുണ്ട്.
Aniesh Upaasana shares comment against Mohanlal : അനീഷിന്‍റെ ക്യാമറക്കണ്ണുകളില്‍ ഉടക്കുന്ന താരങ്ങളുടെ ചിത്രങ്ങള്‍ എല്ലായിപ്പോഴും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. പലപ്പോഴും അനീഷിന്‍റെ ഫ്രെയിമില്‍ മോഹന്‍ലാലിന്‍റെ മുഖം തെളിയാറുണ്ട്. കഴിഞ്ഞ ദിവസം 'മരക്കാര്‍' റിലീസിനോടടുബന്ധിച്ച് അനീഷ് ഫേസ്‌ബുക്കില്‍ മരക്കാറിലെ മോഹന്‍ലാലിന്‍റെ ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. ഈ പോസ്‌റ്റിന് താഴെ അനീഷിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയ ആള്‍ക്ക് തക്കതായ മറുപടി നല്‍കിയിരിക്കുകയാണ് അനീഷ്.