കേരളം

kerala

ETV Bharat / sitara

കൈ ചുരുട്ടി കൂളായി വാക്സിനെടുത്ത് അനശ്വര...കണ്ടു പഠിക്കാൻ ആരാധകർ - വാക്സിൻ

അനശ്വര രാജൻ കൊവിഡ് വാക്സിൻ എടുക്കുന്ന വീഡിയോ വൈറലാണിപ്പോൾ

anaswara rajan taking covid vaccine goes viral  കൈ ചുരുട്ടി കൂളായി വാക്സിനെടുത്ത് അനശ്വര  കണ്ടു പഠിക്കാൻ ആരാധകർ  അനശ്വര രാജൻ  വാക്സിൻ  vaccine
കൈ ചുരുട്ടി കൂളായി വാക്സിനെടുത്ത് അനശ്വര...കണ്ടു പഠിക്കാൻ ആരാധകർ

By

Published : Jul 10, 2021, 4:22 PM IST

സെലിബ്രിറ്റികൾ പലരും വാക്സിനെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും ഫോട്ടോയുമെല്ലാം പങ്കുവച്ചിരുന്നു. പലതും വൈറലുമായിരുന്നു. ഇപ്പോൾ അനശ്വര രാജൻ വാക്സിനെടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഉടുപ്പിന്‍റെ കൈ ചുരുട്ടി നഴ്സിന്‍റെ നിർദ്ദേശങ്ങൾ ശ്രദ്ധിച്ച് കൂളായാണ് അനശ്വര വാക്സിനെടുക്കുന്നത്.

രസകരമായ കമന്‍റുകളാണ് വീഡിയോക്ക് താഴെ ലഭിക്കുന്നത്. വാക്സിൻ എടുക്കുമ്പോൾ പലരും ഇവിടെ കരച്ചിലും ബഹളവുമായിരുന്നു. അവരെല്ലാം അനശ്വരയെ കണ്ട് പഠിക്കൂ എന്നാണ് പലരുടെയും കമന്‍റുകൾ. കുറച്ചു വേദനയെങ്കിലും മുഖത്ത് കാണിച്ചുകൂടേയെന്ന് ചിലർ അനശ്വരയോട് ചോദിക്കുന്നു.

Also Read: വിക്രം വേദ ഹിന്ദി റീമേക്കില്‍ സെയ്‌ഫും ഹൃത്വിക്കും; റിലീസ് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ

ഉദാഹരണം സുജാതയിലൂടെ സിനിമാരംഗത്തേക്ക് വന്നതാണ് അനശ്വര. പിന്നീട് അനശ്വര അഭിനയിച്ച തണ്ണീർമത്തൻ ദിനങ്ങളും വാങ്കും ഹിറ്റായിരുന്നു.

ABOUT THE AUTHOR

...view details