കേരളം

kerala

ETV Bharat / sitara

സ്വിമ്മിങ് പൂളിൽ ഗ്ലാമറസായി അനാർക്കലി; കട്ട സപ്പോർട്ടുമായി ആരാധകർ - സ്വിം സ്യൂട്ട്

നടിയുടെ ചിത്രത്തിന് തീര്‍ത്തും മോശമായ രീതിയിലുളള കമന്‍റുകള്‍ പ്രവഹിച്ചതോടെ താരത്തിന്‍റെ ആരാധകര്‍ പിന്തുണയുമായി രംഗത്തത്തി.

anarkali1

By

Published : Mar 20, 2019, 9:59 PM IST

ആനന്ദം, മന്ദാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് പരിചിതയായ നടിയാണ് അനാർക്കലി മരിക്കാർ. സോഷ്യൽ മീഡിയയിലും സജീവമായ താരം കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രം വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. നീന്തൽ കുളത്തിൽ സ്വിം സ്യൂട്ടണിഞ്ഞ് നിൽക്കുന്ന ചിത്രമാണ് നടി പങ്കുവച്ചത്.

നടിയുടെ ചിത്രത്തിന് തീര്‍ത്തും മോശമായ രീതിയിലുളള കമന്‍റുകള്‍ പ്രവഹിച്ചതോടെ പിന്തുണയുമായി ആരാധകര്‍ രംഗത്തത്തി. വസ്ത്രത്തിന് മാന്യതയില്ലെന്ന് ആക്ഷേപിച്ചവരോട് നീന്തല്‍ക്കുളത്തില്‍ പിന്നെ സാരി ഉടുത്താണോ ഇറങ്ങേണ്ടതെന്നാണ് ആരാധകർ ചോദിക്കുന്നത്. അവർക്ക് ബിക്കിനി ധരിക്കാൻ തോന്നുന്നുവെങ്കിൽ ധരിക്കട്ടെ, അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും സദാചാര ആങ്ങളമാരോട് ആരാധകർ പറയുന്നു. അതേസമയം ചിത്രത്തിനെ പ്രശംസിച്ചും നിരവധി കമൻ്റുകൾ വരുന്നുണ്ട്.

പാര്‍വതി, ആസിഫ് അലി, ടൊവീനോ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ഉയരെയാണ് അനാർക്കലിയുടെ പുതിയ ചിത്രം. ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ഉയരെ സംവിധാനം ചെയ്യുന്നത് നവാഗതനായ മനു അശോകനാണ്.

ABOUT THE AUTHOR

...view details