കേരളം

kerala

ETV Bharat / sitara

ഈ വാര്‍ത്ത പറയാന്‍ ഇതിലും നല്ല ദിവസമില്ല: സന്തോഷ വാർത്ത പങ്കുവച്ച് എമി ജാക്സൻ - എമി ജാക്സൻ

വിവാഹനിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമാണ് അമ്മയാകുന്ന വിവരം എമി ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ജോർജുമൊത്തുള്ള ഒരു ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

amy1

By

Published : Mar 31, 2019, 8:54 PM IST

'ഒരു റൂഫ് ടോപ്പിൽ കയറിനിന്ന് ഇക്കാര്യം ഉറക്കേ വിളിച്ചുപറയാൻ കാത്തിരിക്കുകയായിരുന്നു ഞാൻ. ഇന്ന് മാത്യദിനമായതിനാൽ ഈ വാർത്ത പറയാൻ ഇതിലും നല്ലൊരു സമയമില്ല. ലോകത്തിലെ മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു, ഏറ്റവും പരിശുദ്ധവും സത്യസന്ധവുമായ സ്നേഹം. നിന്നെ കാണാന്‍ ഞങ്ങള്‍ക്കിനിയും കാത്തിരിക്കാന്‍ വയ്യ കുഞ്ഞു ലിബ്രാ' തെന്നിന്ത്യൻ സൂപ്പർനായിക എമി ജാക്സൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണീ വാക്കുകൾ. അതെ, അമ്മയാകാൻ ഒരുങ്ങുകയാണ് എമി.

തൻ്റെജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാർത്ത ആരാധകരുമായി പങ്കുവയ്ക്കാൻ താരം തിരഞ്ഞെടുത്തത് ബ്രിട്ടനിലെ മാത്യദിനമായ മാർച്ച് 31 ആണ്. കാമുകൻ ജോർജ് പനയോട്ടുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷമാണ് അമ്മയാകുന്ന വിവരം താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ജോർജുമൊത്തുള്ളഒരു ചിത്രവും കുറിപ്പിനൊപ്പം താരം പങ്കുവച്ചിട്ടുണ്ട്.

ലിവർപൂൾ സ്വദേശിയായ എമി ജാക്സൻ 2009ലെ മിസ് വേൾഡ് ടീൻ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനു പിന്നാലെ മോഡലിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ച എമി അപ്രതീക്ഷിതമായാണ് ഇന്ത്യൻ സിനിമയിലെത്തുന്നത്. എ എൽ വിജയ് സംവിധാനം ചെയ്ത മദ്രാസപ്പട്ടിണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശങ്കറിൻ്റെബിഗ് ബജറ്റ് ചിത്രം ഐയിലും എമി ജാക്സൻ ആയിരുന്നു നായിക. തങ്കമകൻ, 2.0, തെരി, ദേവി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി. ഹിന്ദി, കന്നട ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

ആഫ്രിക്കയിലെ സാംബിയയില്‍ അവധിക്കാലം ചെലവിടുകയാണ് ഇപ്പോള്‍ എമി ജാക്‌സണും ജോര്‍ജും. ബ്രിട്ടീഷ് റിയല്‍ എസ്‌റ്റേറ്റ് വമ്പന്‍ അന്‍ഡ്രിയാസ് പനയോട്ടുവിൻ്റെമകനാണ് ജോര്‍ജ് പനയോട്ടു.


ABOUT THE AUTHOR

...view details