എറണാകുളം: ഷെയ്‌ൻ നിഗം വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി അമ്മ സംഘടന ചർച്ച നടത്തുമെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. തെറ്റുകളെ ന്യായീകരിക്കാനില്ലെന്നും സംഘടനയെന്ന നിലയിൽ പ്രശ്‌നം രമ്യമായി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഷെയ്‌ൻ വിഷയത്തിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി 'അമ്മ' ചർച്ച നടത്തും - Idavela Babu
ഫെഫ്‌കയുമായുള്ള ചർച്ചക്ക് ശേഷം നിർമാതാക്കളുടെ സംഘടനയുമായും ചർച്ച നടത്തുമെന്ന് അമ്മ താരസംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു
ഷെയ്‌ൻ ബന്ധപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ നടൻ സിദ്ധിഖിന്‍റെ വീട്ടിൽ വച്ച് അനൗപചാരിക ചർച്ച നടത്തിയത്. ഷെയ്‌നിന് പറയാനുള്ളത് വിശദമായി കേട്ടു. ചില കാര്യങ്ങളിൽ വ്യക്തത ആവശ്യമാണ്. അത് സംവിധായകരുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഫെഫ്‌കയുമായുള്ള ചർച്ചക്ക് ശേഷം നിർമാതാക്കളുടെ സംഘടനയുമായും ചർച്ച നടത്തും. അമ്മയിലും ഈ വിഷയം ചർച്ച ചെയ്യും. ഇപ്പോൾ വിദേശത്തുള്ള പ്രസിഡന്‍റ് മോഹൻലാലുമായി ആശയവിനിമയം നടത്തിയിരുന്നു. പ്രശ്‌നം എത്രയും പെട്ടന്ന് പരിഹരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം സംഘടനാപരമായി ചർച്ച നടത്തി വിഷയം പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയും ഇടവേള ബാബു വ്യക്തമാക്കി.