ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന്‍റെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഗുലാബോ സിതോബോ'യ്ക്ക് വേണ്ടി വരുത്തിയ താരത്തിന്‍റെ മേക്കോവറാണ് തരംഗമായി മാറിയിരിക്കുന്നത്.
ആരാധകരെ അമ്പരപ്പിക്കുന്ന മേക്കോവറില്‍ ബിഗ് ബി - amitabh bachchan new movie
ഷൂജിത് സർക്കാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ലഖ്നൗവില്‍ പുരോഗമിക്കുകയാണ്.
തടിച്ച മൂക്കും താടിയും വട്ടക്കണ്ണടയും ധരിച്ച് കൊണ്ടാണ് ചിത്രത്തില്‍ ബിഗ് ബി പ്രത്യക്ഷപ്പെടുന്നത്. രണ്ട് വട്ടം നോക്കിയാലേ പ്രേക്ഷകർക്ക് ആളെ മനസ്സിലാകൂ. ചിത്രത്തില്‍ ഒരു ഭൂവുടമയായിട്ടാണ് ബച്ചൻ എത്തുക. ബിഗ്ബിക്കൊപ്പം ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഉത്തർപ്രദേശിലെ പാവകളിയിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സീതാബോയും. ചിത്രം 2020 ഏപ്രില്‍ 24 ന് തിയേറ്ററുകളിലെത്തും.
സുജോയ് ഘോഷ് സംവിധാനം ചെയ്ത 'ബദ്‌ല'യായിരുന്നു അമിതാഭ് ബച്ചന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 'ഗുലാബോ സിതാബോ'യ്ക്ക് പുറമെ തമിഴിലും തെലുങ്കിലും അമിതാഭ് ബച്ചന്‍റെ സിനിമകൾ വരുന്നുണ്ട്. തമിഴില്‍ 'ഉയര്‍ന്ധ മനിതനും' തെലുങ്കില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിക്കൊപ്പമുളള 'സൈര നരസിംഹ റെഡ്ഡി'യുമാണ് റിലീസിങ്ങിനൊരുങ്ങുന്നത്.