സൗബിൻ ഷാഹിറിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ‘അമ്പിളി’യിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ടീസറിലൂടെ തരംഗമായി മാറിയ ‘ഞാന്‍ ജാക്സണ്‍ അല്ലെടാ’ എന്ന ഗാനത്തിന്‍റെ ഫുള്‍ ലിറിക്കല്‍ വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്കിലൂടെ ഗാനം റിലീസ് ചെയ്തത്.
'ഞാൻ ജാക്സൺ അല്ലെടാ'; 'അമ്പിളി'യുടെ പാട്ട് പുറത്ത് വിട്ട് ദുല്‍ഖർ സല്‍മാൻ - അമ്പിളി
'ഞാന്‍ ജാക്‌സനല്ലടാ' എന്ന പാട്ട് പാടി നൃത്തം ചവിട്ടുന്ന സൗബിന്‍ ഷാഹിറിന്‍റെ വീഡിയോ യൂട്യൂബില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്.
ആന്‍റണി ദാസൻ പാടിയിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു വിജയ് ആണ്. വിനായക് ശശികുമാറിന്‍റേതാണ് വരികൾ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. 'ഞാന്‍ ജാക്‌സനല്ലടാ' എന്ന പാട്ട് പാടി നൃത്തം ചെയ്യുന്ന സൗബിന്‍ ഷാഹിറിന്‍റെ വീഡിയോ യുട്യൂബില്‍ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. നൃത്തത്തിന്‍റെ വിവിധ പതിപ്പുകള്‍ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്. ഗാനത്തിന്‍റെ ഫുൾ വേർഷനും ആരാധകര്‍ ഏറ്റെടുക്കുന്ന മട്ടാണ്.
ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് 'അമ്പിളി'. പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നസ്രിയ നസീമിന്‍റെ സഹോദരൻ നവീന്‍ നസീം ആണ്. യാത്രക്ക് വളരെ പ്രാധാന്യമുള്ള സിനിമ കേരളം കൂടാതെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലും ചിത്രീകരിച്ചിട്ടുണ്ട്.