അമല പോളിനെ കേന്ദ്രകഥാപാത്രമാക്കി രത്നകുമാർ സംവിധാനം ചെയ്യുന്ന 'ആടൈ' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്ത് വന്നു. ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രം സ്ത്രീകള്‍ക്കെതിരായ ആക്രമണത്തിന്‍റെ ഏറ്റവും ഭീകരമായ ദൃശ്യങ്ങളാണ് പകര്‍ന്നുതരുന്നതെന്നാണ് ടീസർ നല്‍കുന്ന സൂചന. ഭയവും ആകാംക്ഷയും നിറയുന്ന ടീസറിന്‍റെ അവസാന ഭാഗത്താണ് അമല പോളിനെ കാണിക്കുന്നത്.
പൂർണ നഗ്നയായി അമല പോൾ; ഭീതി നിറച്ച് 'ആടൈ' ടീസർ
ചിത്രത്തില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. സംവിധായകൻ കരൺ ജോഹറാണ് ട്വിറ്ററിലൂടെ ടീസർ റിലീസ് ചെയ്തത്.
സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. നേരത്തെ ചിത്രത്തിന്‍റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തും രക്തകറകളുമായി പേടിച്ച് അലറി കറയുന്ന അമല പോളിനെയായിരുന്നു ഫസ്റ്റ്‌ലുക്കില്‍ കാണിച്ചിരുന്നത്.
ചിത്രത്തിന്‍റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്ന് വെച്ചിട്ടാണ് 'ആടൈ' സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു. ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യത്തിന്‍റെ അതിര്‍ വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.