തമിഴ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് അമല പോൾ നായികയാകുന്ന ആടൈ. രത്നകുമാറിന്‍റെ സംവിധാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. ചിത്രത്തില്‍ കാമിനിയായി അമല തകർത്ത് അഭിനയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതിശയിപ്പിച്ച് അമല പോൾ; ആടൈ സ്‌നീക്ക് പീക്ക് വീഡിയോ - amala paul
മൂവി ബഫ് ആണ് 2.31 മിനിറ്റ് ദൈര്‍ഘ്യമുള്ള 'സ്‌നീക്ക് പീക്ക്' വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം പ്രദർശനത്തിനെത്തി രണ്ട് ദിവസം പിന്നിട്ടപ്പോൾ ചിത്രത്തിലെ ഒരു രംഗം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പൊട്ടിയ കണ്ണാടി കൊണ്ട് ശരീരം മറച്ച് കെട്ടിടത്തിന്‍റെ ടെറസിലൂടെ നടക്കുന്ന അമലയെയാണ് വീഡിയോയില്‍ കാണുന്നത്. ആരാധകരുടെ ആകാംക്ഷ കൂട്ടുന്നതാണ് ഈ രംഗങ്ങൾ. വീഡിയോയ്ക്ക് താഴെ ചിത്രത്തെ കുറിച്ച് നിരവധി കമന്‍റുകള്‍ വന്നിട്ടുണ്ട്. മികച്ച ചിത്രം എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
ചിത്രം റിലീസായതിന് പിന്നാലെ നിരവധി പേരാണ് അമലയുടെ പ്രകടനത്തെയും ധൈര്യത്തെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമലാ പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററിൽ നിറഞ്ഞത്. അസ്വസ്ഥതയുണർത്തുന്ന പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.