'കാലാപാനി' (Kaalaapani) യേക്കാള്‍ വലിയ സിനിമയാണ് 'മരക്കാര്‍' (Marakkar) എന്ന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ (Alphonse Puthren). ആരാധകര്‍ നാളേറെയായി കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ (Mohanlal Priyadarshan) ബ്രഹ്‌മാണ്ഡ ചിത്രമാണ് 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' (Marakkar Arabikadalinte Simham). മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് 'കാലാപാനി' (1996).
'മരക്കാറി'നെ കുറിച്ച് ഒരുപാട് പറയാനുണ്ടെന്നും ചിത്രം കണ്ട പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ ഇഷ്‌ടപ്പെട്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു. ആശിര്‍വാദ് സിനിമാസ് (Aashirvad Cinemas) പുറത്തിറക്കിയ വീഡിയോയിലാണ് സംവിധായകന്‍റെ സിനിമാ നിരൂപണം. 'മരക്കാര്‍' എന്ന സിനിമ ഞാന്‍ കണ്ടു.
നമ്മള്‍ ചെറുപ്പം തൊട്ട് കണ്ടുവരുന്ന ഒന്നാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കോമ്പിനേഷനിലുള്ള ചിത്രങ്ങള്‍. അവര്‍ മുന്‍പ് ഒന്നിച്ച 'കാലാപാനി' ലാര്‍ജ് സ്‌കെയിലില്‍ ഉള്ള ഒരു സിനിമയായിരുന്നു. 'കാലാപാനി'യേക്കാളും കുറച്ചുകൂടി വലിയ സ്‌കെയിലിലുള്ള ചിത്രമാണ് 'മരക്കാര്‍'.
സിനിമയെക്കുറിച്ച് പറയാനാണെങ്കില്‍ ഒരുപാട് പറയാനുണ്ട്. സിനിമ കണ്ട ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ സിനിമ എനിക്ക് ഇഷ്‌ടപ്പെട്ടു. ഇനി നിങ്ങള്‍ പോയി കാണണം. ഞാന്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ അതില്‍ നിന്ന് കഥയെ കുറിച്ചോ സിനിമയെ കുറിച്ചോ നിങ്ങള്‍ക്ക് കൂടുതല്‍ സൂചനകള്‍ ലഭിച്ചേക്കാം. അതുകൊണ്ടാണ് ഞാന്‍ ഒന്നും പറയാത്തത്.'-അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.