Alphonse Puthren about new movie Gold : പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്‍റെ മുന്‍ സിനിമ പോലെയല്ല പുതിയ ചിത്രം ഗോള്‍ഡ് എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നത്. തന്‍റെ പുതിയ ചിത്രം ഗോള്‍ഡ് ഒരു പുതുമയും ഇല്ലാത്ത ചിത്രമാണെന്നും അതുകൊണ്ട് യുദ്ധവും പ്രേമവും പ്രതീക്ഷിച്ച് ആരും വരരുതെന്ന മുന്നറിയിപ്പുമായാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Alphonse Puthren facebook post about Gold : 'ഗോൾഡ് ( GOLD ) എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഇപ്പോ ചിത്രസംയോജനം നടക്കുകയാണ്. 'നേര'വും 'പ്രേമ'വും പോലെയല്ല ഈ സിനിമ. ഇത് വേറെ ഒരു ടൈപ്പ് സിനിമയാണ്. കുറച്ചു നല്ല കഥാപാത്രങ്ങളും, കുറച്ചു നല്ല താരങ്ങളും, രണ്ടു മൂന്നു പാട്ടുകൾ, കുറച്ചു തമാശകളും ഒള്ള ഒരു പുതുമയില്ലാത്ത മൂന്നാമത്തെ ചലച്ചിത്രം. പതിവ് പോലെ ഒരു മുന്നറിയിപ്പ്! യുദ്ധവും, പ്രേമവും പ്രതീക്ഷിച്ചു ആ വഴിക്കു ആരും വരരുത്.' -അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.