കേരളം

kerala

ETV Bharat / sitara

'അങ്ങ്‌... വൈകുണ്‌ഠപുരത്ത്' മലയാളം പോസ്റ്റർ ഇറങ്ങി; ഓഡിയോ പത്തിനെത്തും - Angu Vaikundapurath latest

അല വൈകുണ്‌ഠപുരമുലൂ എന്ന തെലുങ്കു ചിത്രത്തിന്‍റെ മലയാളം പതിപ്പാണ് അല്ലു അർജുൻ നായകനായുള്ള അങ്ങ്‌... വൈകുണ്‌ഠപുരത്ത്. മലയാള നടൻ ജയറാമും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു.

അല്ലു അർജുൻ

By

Published : Nov 7, 2019, 9:23 PM IST

Updated : Nov 7, 2019, 9:54 PM IST

ത്രിവിക്രം ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'അങ്ങ്‌... വൈകുണ്‌ഠപുരത്തി'ന്‍റെ മലയാളം പോസ്റ്റർ പുറത്തിറങ്ങി. അല്ലു അർജുനും പൂജ ഹെഗ്ഡെയും മുഖ്യവേഷത്തിലെത്തുന്ന അല വൈകുണ്‌ഠപുരമുലൂ എന്ന തെലുങ്കു ആക്ഷൻ ചിത്രത്തിന്‍റെ മലയാളം പതിപ്പാണ് ചിത്രം. നിവേത പെതുരാജ്, ജയറാം, തബു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അല്ലു അരവിന്ദും എസ്‌. രാധാകൃഷ്‌ണയും ചേർന്ന് ഗീത ആർട്‌സ്, ഹാരിക & ഹാസൈൻ ക്രിയേഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്‍റെ ഓഡിയോ ഈ മാസം പത്തിനിറങ്ങും.

തമാൻ എസ്. സംഗീതമൊരുക്കിയ വൈകുണ്‌ഠപുരത്തിൽ സിദ്ധ് ശ്രീറാം, അനുരാഗ് കുൽക്കർണി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വൈകുണ്‌ഠപുരം ഹോളിവുഡ് ചിത്രമായ ഇന്‍വെന്‍ഷന്‍ ഓഫ് ലയിങ്ങിന്‍റെ അഡാപ്റ്റേഷനാണ്. സത്യരാജ്, നാസർ, സുഷാന്ത്, സമുദ്രക്കനി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം അടുത്ത വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തും.

Last Updated : Nov 7, 2019, 9:54 PM IST

ABOUT THE AUTHOR

...view details