തെന്നിന്ത്യന്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ (Allu Arjun) ചിത്രമാണ് 'പുഷ്‌പ' (Pushpa). ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിലെ 'ഏയ് പോടാ, ഇത് ഞാനാടാ' (Eyy Poda Ithu Njaanaada) എന്ന് തുടങ്ങുന്ന മലയാളം ലിറിക്കല്‍ ഗാനമാണ് പുറത്തിറങ്ങിയത്.
3.57 മിനിറ്റ് ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോയില്‍ (Pushpa lyrical video), ഇടയ്‌ക്ക് തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി അല്ലു അര്‍ജുനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്‌തമായ നൃത്തച്ചുവടുകളാണ് 'പുഷ്‌പ'യില്‍ അല്ലു അര്‍ജുന്‍റേത്.
'പുഷ്‌പ'യിലെ നേരത്തെ പുറത്തിറങ്ങിയ രണ്ട് ലിറിക്കല്‍ ഗാനങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. മുന്‍പ് രണ്ട് ഗാനങ്ങള്‍ക്കും ലഭിച്ച അതേ സ്വീകാര്യതയാണ് പുതിയ ഗാനത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്.
'ഏയ് പോടാ ഇത് ഞാനാടാ' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ മലയാളം വെര്‍ഷന്‍ പാടിയിരിക്കുന്നത് രഞ്ജിത്താണ്. സിജു തുറവൂരിന്‍റെ (Siju Thuravoor) രചനയ്‌ക്ക് ദേവി ശ്രീ പ്രസാദ് (Devi Sri Prasad) ആണ് സംഗീതം.
250 കോടി രൂപ ബിഗ് ബഡ്‌ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. 70 കോടി രൂപയാണ് ചിത്രത്തിനായി അല്ലു അര്‍ജുന്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രത്തില്‍ രക്ത ചന്ദന കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്‌പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്. 'പുഷ്‌പ'യില്‍ അല്ലു അര്‍ജുന്‍റെ വില്ലനായെത്തുന്നത് ഫഹദ് ഫാസിലാണ് (Fahadh Faasil). ഫഹദ് ഫാസിലിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണിത്.
രശ്‌മിക മന്ദാനയാണ് (Rashmika Mandanna) ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായികയായെത്തുന്നത്. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്‌മിക അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രകാശ് രാജ് (Prakash Raj), ജഗപതി ബാബു, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, ധനന്‍ജയ്, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
Also Read: Vijay Sethupathi | Arjun Sampath | 'ഒരു ചവിട്ടിന് 1001 രൂപ'; ഹിന്ദു മക്കള്‍ കച്ചി നേതാവ് അര്‍ജുന്‍ സമ്പത്തിനെതിരെ കേസ്
മൈത്രി മൂവി മേക്കേഴ്‌സിന്‍റെയും (Mythri Movie Makers), മുട്ടംസെട്ടി മീഡിയയുടെയും (Muttamsetty Media) ബാനറില്‍ നവീന്‍ യെര്‍നേനിയും (Naveen Yerneni) വൈ രവി ശങ്കറും (Y Ravi Shankar) ചേര്‍ന്നാണ് നിര്‍മാണം. സുകുമാര്‍ (Sukumar) ആണ് സംവിധാനം. ആര്യ (Arya movie) എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ താരമാക്കിയ സംവിധായകനാണ് സുകുമാര്‍.
മിറോസ്ലോ ബറോസ്‌ക്കാണ് (Miroslaw Kuba Brozek) ഛായാഗ്രഹണം. സംഗീതവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത് ദേവീ ശ്രീ പ്രസാദാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് (Resul Pookutty) സൗണ്ട് എഞ്ചിനിയര്‍. കാര്‍ത്തിക ശ്രീനിവാസ് (Karthika Srinivas) ചിത്ര സംയോജനവും നിര്‍വഹിക്കും.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17നാണ് തിയേറ്ററുകളില്‍ എത്തുന്നത്.