കേരളം

kerala

ETV Bharat / sitara

കല്യാണം എന്നാണ്? പൊട്ടിച്ചിരിച്ചുകൊണ്ട് ആലിയയുടെ മറുപടി - alia bhatt respond to wedding rumours

ഏതാനും ദിവസങ്ങളായി ആലിയയുടെയും രൺബീറിന്‍റെയും വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാൻ തുടങ്ങിയിട്ട്

Alia

By

Published : Oct 23, 2019, 7:45 AM IST

രൺബീർ കപൂർ-ആലിയ ഭട്ട് താരവിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്ന വാർത്തകൾ സജീവമാകുന്നുണ്ട്. വിവാഹത്തിന് അണിയാനുള്ള ലെഹങ്ക ഡിസൈന്‍ ചെയ്യാന്‍ പ്രശസ്ത ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജിയെ ആലിയ ഏല്‍പ്പിച്ച് കഴിഞ്ഞതായും വാർത്തകൾ വന്നിരുന്നു.

ഏതാനും ദിവസങ്ങളായി ഇരുവരുടെയും വ്യാജ വിവാഹ ക്ഷണക്കത്തും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2020 ജനുവരി 22 ഉമൈദ് ഭവൻ പാലസിലാണ് വിവാഹം എന്നാണ് ക്ഷണക്കത്തിൽ കാണിച്ചിട്ടുളളത്. മുംബൈ എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങിയ ആലിയയോട് പാപ്പരാസികൾ ഇതേക്കുറിച്ച് നേരിട്ട് ചോദിക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ചോദ്യം കേട്ടതിന് പിന്നാലെ ഉറക്കെ ചിരിക്കുകയായിരുന്നു താരം. വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ എന്ത് പറയാനാണ്' എന്ന് ചോദിച്ച് നടന്നുനീങ്ങുകയായിരുന്നു.

വൈറലായ വിവാഹക്ഷണക്കത്ത് വ്യാജമാണെന്ന് മനസ്സിലാക്കാന്‍ ആലിയ പറയണമെന്നില്ല, കത്തിലെ തെറ്റുകള്‍ തന്നെ അത് തെളിയിക്കുന്നുണ്ടെന്നതാണ്‌ വസ്തുത. കത്തില്‍ ആലിയയുടെ അച്ഛന്റ് പേര് നല്‍കിയിരിക്കുന്നത് മുകേഷ് ഭട്ട് എന്നാണ്. അച്ഛന്‍ മഹേഷ് ഭട്ടിന്‍റെ പേരിന് പകരം അമ്മാവന്‍റെ പേരാണ് ഇതില്‍ കാണാന്‍ കഴിയുക. ആലിയയുടെ പേര് എഴുതിയിരിക്കുന്നതില്‍ പോലും അക്ഷരത്തെറ്റ് കാണാം.

ABOUT THE AUTHOR

...view details