കെനിയയിൽ അവധിക്കാലം ആഘോഷമാക്കുകയാണ് നടി ആലിയ ഭട്ട്. കാമുകനും നടനുമായ രൺബീർ കപൂറിനോടൊപ്പമാണ് ആലിയ അവധിക്കാലം ആഘോഷിക്കുന്നത്. വെക്കേഷനിൽ നിന്നുളള പുതിയ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ആലിയ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്.
കെനിയയിൽ രൺബീർ കപൂറിനൊപ്പം അവധി ആഘോഷിച്ച് ആലിയ ഭട്ട് - alia bhatt ranbir kapoor
വെക്കേഷനിടയിൽ നിന്നുള്ളൊരു സെൽഫിയും ആലിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കെനിയയിലെ മസായ് മാര നാഷണൽ റിസർവിൽ നിന്നും പകർത്തിയ ആലിയയുടെ ചിത്രത്തിന് ലൈക്കോട് ലൈക്കാണ്. ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഒരു മില്യനിലധികം ലൈക്കാണ് ലഭിച്ചത്. നിരവധി ബോളിവുഡ് താരങ്ങളും ആലിയയുടെ ഫോട്ടോയ്ക്ക് കമന്‍റ് ചെയ്തിട്ടുണ്ട്. വെക്കേഷനിടയിൽ നിന്നുള്ളൊരു സെൽഫിയും ആലിയ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ രൺബീറിനൊപ്പമുള്ള ആലിയയുടെ വെക്കേഷൻ ചിത്രം വൈറലായിരുന്നു. ഓപ്പൺ സഫാരി ജീപ്പിൽ ക്യാമറയും കൈയ്യിൽ പിടിച്ചിരിക്കുന്ന ഇരുവരുടെയും ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ ആരാധകർ ഏറ്റെടുത്തത്. ആലിയയും രൺബീറും ഒന്നിക്കുന്ന ‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ. ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. അടുത്ത വർഷത്തോടെ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്.