കേരളം

kerala

ETV Bharat / sitara

സായ് പല്ലവിയുമായുള്ള വിവാഹം; വാര്‍ത്ത നിഷേധിച്ച് എ എല്‍ വിജയ്

പുറത്തു വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ പണിപ്പുരയിലാണിപ്പോള്‍ താനെന്നും വിജയ് തമിഴ് മാധ്യമങ്ങളോട്

സായ് പല്ലവിയുമായുള്ള വിവാഹം; പ്രതികരണവുമായി എ.എല്‍ വിജയ്

By

Published : Mar 27, 2019, 11:21 PM IST

നടി സായ് പല്ലവിയുമായി വിവാഹിതനാകുന്നുവെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ എ എല്‍ വിജയ് രംഗത്ത്. തമിഴ്-തെലുങ്ക് മാധ്യങ്ങളിലാണ് ഇരുവരും വിവാഹിതരാവുന്നുവെന്ന വാർത്തകൾ വന്നത്. എന്നാല്‍ വാർത്ത വ്യാജമാണെന്നും പുതിയ ചിത്രമായ തലൈവിയുടെ തിരക്കുകളിലാണ് താനെന്നും വിജയ് പറഞ്ഞു. ജീവിതത്തില്‍ വിവാഹം കഴിക്കില്ലെന്നായിരുന്നു സായ് പല്ലവി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. അച്ഛനെയും അമ്മയേയും പിരിഞ്ഞ് ജീവിക്കാൻ തനിക്ക് സാധിക്കില്ലെന്നാണ് വിവാഹം കഴിക്കാതിരിക്കാനുള്ള കാരണമായി താരം പറഞ്ഞത്. മാതാപിതാക്കൾക്ക് താങ്ങും തണലുമായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും സായ് പല്ലവി പറയുകയുണ്ടായി. സായ് പല്ലവിയുടേതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കണം എന്ന ചിത്രം സംവിധാനം ചെയ്തത് വിജയ് ആയിരുന്നു. സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം ദിയ സംവിധാനം ചെയ്തതും അദ്ദേഹമായിരുന്നു. നടി അമല പോളാണ് വിജയുടെ ആദ്യ ഭാര്യ. 2017ലാണ് ഇരുവരും നിയമപരമായി പിരിഞ്ഞത്.

ABOUT THE AUTHOR

...view details