കേരളം

kerala

ETV Bharat / sitara

അജിത് ഡോവലാകാൻ ഒരുങ്ങി അക്ഷയ് കുമാർ - ajith doval biopic

ചിത്രത്തിന്‍റെ ഷൂട്ടിങ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായശേഷം മാത്രമേ ഷൂട്ടിങ് ആരാംഭിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുള്ളൂ

ajith doval

By

Published : Aug 6, 2019, 7:54 PM IST

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ ജീവിതം വെള്ളിത്തിരയിലേക്ക്. അക്ഷയ് കുമാറായിരിക്കും ഡോവലിന്‍റെ വേഷം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ.

എ വെന്നസ്‌ഡെ, റുസ്തം, എം.എസ്. ധോനി, ടോയ്‌ലറ്റ്: ഏക പ്രേം കഥ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്‌ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. തിരക്കഥ പൂര്‍ത്തിയായശേഷം മാത്രമേ ഷൂട്ടിങ് ആരാംഭിക്കുന്നതിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുള്ളൂ. ഡോവലിന്‍റെ ബയോപിക്കിന് മുന്‍പ് നീരജ് പാണ്‌ഡെയും അക്ഷയ് കുമാറും ചേര്‍ന്ന് ചാണക്യ എന്ന ചിത്രം ചെയ്യാന്‍ പദ്ധതിയുണ്ട്. ഇതിനൊപ്പം ക്രാക്ക് എന്നൊരു ചിത്രവും ദേശീയ അവാർഡ് ജേതാവ് കൂടിയായ നീരജ് പാണ്‌ഡെ ഏറ്റെടുത്തിട്ടുണ്ട്.

1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 1999ലെ കാണ്ടഹാര്‍ വിമാനറാഞ്ചല്‍ വിഷയത്തില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതും ഇദ്ദേഹമായിരുന്നു. പന്നീട് ഐ.ബിയുടെ മേധാവിയായി സേവനമനുഷ്ടിച്ചു. സൂപ്പര്‍ സ്‌പൈ എന്ന് അറിയപ്പെട്ട ഡോവല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നുണ്ട്.

ABOUT THE AUTHOR

...view details