കേരളം

kerala

ETV Bharat / sitara

അക്ഷയ് കുമാറിനെ ഒരു നോക്ക് കാണാൻ ആരാധകൻ നടന്നത് 900 കിലോമീറ്റർ - അക്ഷയ് കുമാർ ആരാധകൻ

ദ്വാരകയിൽ നിന്നും യാത്ര പുറപ്പെട്ട യുവാവ് 18 ദിവസം കൊണ്ടാണ് മുംബൈയിൽ എത്തിച്ചേർന്നത്.

akshay kumar

By

Published : Sep 2, 2019, 2:55 PM IST

തന്നെ ഞെട്ടിച്ച് കളഞ്ഞ ഒരു ആരാധകന്‍റെ വിശേഷം ട്വിറിലൂടെ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ. തന്‍റെ പ്രിയതാരത്തെ ഒരു നോക്ക് കാണാൻ പർബത് എന്ന ചെറുപ്പക്കാരൻ നടന്നത് 900 കിലോമീറ്ററാണ്. ഗുജറാത്തിലെ ദ്വാരകയിൽ നിന്നും തന്‍റെ ഇഷ്ടതാരത്തെ കാണാൻ മുംബൈ വരെ നടക്കുകയായിരുന്നു ഈ ചെറുപ്പക്കാരൻ.

കടുത്ത അക്ഷയ് കുമാർ ഫാനായ പർബത് 18 ദിവസം കൊണ്ടാണ് മുംബൈയിൽ എത്തിച്ചേർന്നത്. തന്നെ അത്ഭുതപ്പെടുത്തി കളഞ്ഞ ആരാധകന്‍റെ കഥ അക്ഷയ് കുമാർ തന്നെയാണ് ട്വിറ്ററിലൂടെ ലോകവുമായി പങ്കുവച്ചത്. “ഇന്ന് പർബതിനെ കണ്ടു, ദ്വാരകയിൽ നിന്നും 18 ദിവസം കൊണ്ട് 900 കിലോമീറ്ററോളം നടന്നാണ് അവൻ എത്തിയത്. നമ്മുടെ യുവാക്കൾ അവരുടെ ലക്ഷ്യം കണ്ടെത്താനായി ഇത്തരത്തിലുള്ള ആസൂത്രണവും ദൃഢനിശ്ചയവുമാണ് ഉപയോഗിക്കുന്നതെങ്കിൽ, പിന്നെ അവരെ തടയാൻ ഒന്നിനുമാകില്ല,” #SundayMotivation എന്ന ഹാഷ് ടാഗോടെ പർബതിനൊപ്പമുള്ള ചിത്രം പങ്കുവച്ച് അക്ഷയ് കുമാർ കുറിച്ചു.

എന്നാല്‍ ആരാധകരോട് ഇത്തരം പ്രവൃത്തികള്‍ ചെയ്യാതിരിക്കാനും തങ്ങളുടെ സമയവും ഊർജ്ജവും ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിൽ കേന്ദ്രീകരിക്കാനും താരം അഭ്യർത്ഥിച്ചു. ദിവസവും 50-55 കിലോമീറ്റർ ദൂരം പിന്നിട്ടാണ് 18 ദിവസം കൊണ്ട് പർബത് മുംബൈയിലെത്തിച്ചേര്‍ന്നത്. ഞായറാഴ്ച താരം വീട്ടിലുണ്ടാവുമെന്ന് അറിഞ്ഞ പർബത് ശനിയാഴ്ച പെയ്ത മഴയെ പോലും വകവയ്ക്കാതെ നടത്തം തുടരുകയായിരുന്നു.

ABOUT THE AUTHOR

...view details