Atrangi Re Trailer : അക്ഷയ് കുമാര്‍, ധനുഷ്, സാറാ അലി ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന ചിത്രം 'അത്രംഗീ രേ' യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. അക്ഷയ് കുമാര്‍, ധനുഷ്, സാറാ അലി ഖാന്‍ എന്നിവരുടെ കഥാപാത്രങ്ങളെയാണ് ട്രെയ്‌ലറില്‍ കാണാനാവുക. അക്ഷയ് കുമാര്‍ തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.
Akshay Kumar shares Atrangi Re Trailer: 'ഭ്രാന്തില്ലെങ്കില്‍ പിന്നെന്ത് പ്രണയമാണ്?' പ്രണയത്തില്‍ അല്‍പം മായാജാലം കൂടി ചേര്‍ക്കുക! ആസ്വദിക്കുക. ട്രെയ്‌ലര്‍ പുറത്തിറങ്ങി.' - അക്ഷയ് കുമാര്‍ കുറിച്ചു. ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ട് ലക്ഷക്കണക്കിന് കാഴ്‌ച്ചക്കാരെ സ്വന്തമാക്കിയ ട്രെയ്‌ലര്‍ ഇതുവരെ കണ്ടിരിക്കുന്നത് 31 ലക്ഷത്തിലധികം (31,82,785) പേരാണ്.
Once again Dhanush Aanand L Rai team up: ഒരു മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് 'അത്രംഗീ രേ'. 'രാഞ്ജന' എന്ന ചിത്രത്തിന് ശേഷം ധനുഷും ആനന്ദ് എല്‍.റായിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.