കേരളം

kerala

ETV Bharat / sitara

ബെൽബോട്ടം റിലീസ് തിയതി പ്രഖ്യാപിച്ച് അക്ഷയ് കുമാർ - ബെൽബോട്ടം

1980ന്‍റെ പശ്ചാത്തലത്തിൽ ചാരവൃത്തി പ്രമേയമാക്കി ഒരുക്കുന്ന ത്രില്ലർ സിനിമയായ ബെൽബോട്ടം ഓഗസ്റ്റിൽ തിയറ്ററുകളിലെത്തും.

Akshay Kumar  Bell Bottom  Bell Bottom movie release  Akshay Kumar announces new release date of 'Bell Bottom'  ബെൽബോട്ടം റിലീസ് തീയതി പ്രഖ്യാപിച്ച് അക്ഷയ് കുമാർ  ബെൽബോട്ടം  അക്ഷയ് കുമാർ
ബെൽബോട്ടം റിലീസ് തീയതി പ്രഖ്യാപിച്ച് അക്ഷയ് കുമാർ

By

Published : Jul 30, 2021, 3:00 PM IST

ബെൽബോട്ടത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ച് അക്ഷയ് കുമാർ. ഓഗസ്റ്റ് 19നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുമെന്ന് അക്ഷയ് കുമാർ പറയുന്നു. ജൂലൈ 27ന് റിലീസ് ചെയ്യാൻ തീരുമാനിച്ച ചിത്രം കൊവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോകുകയായിരുന്നു. ചിത്രത്തിന്‍റെ പുതിയ ടീസർ പങ്കുവച്ചുകൊണ്ടാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്ഷയ് കുമാർ റിലീസ് തീയതി പ്രഖ്യാപിച്ചത്. ബിഗ് സ്ക്രീനിൽ വിനോദിപ്പിക്കുകയാണ് ലക്ഷ്യം എന്ന് കുറിച്ചുകൊണ്ടാണ് അക്ഷയ് കുമാർ ടീസർ പങ്കുവച്ചത്.

Also Read: കൊവിഡ് പശ്ചാത്തലത്തിൽ വിദേശത്ത് ചിത്രീകരിക്കുന്ന ആദ്യ ബോളിവുഡ് ചിത്രമായി 'ബെൽ ബോട്ടം'

1980ന്‍റെ പശ്ചാത്തലത്തിൽ ചാരവൃത്തി പ്രമേയമാക്കി ഒരുക്കുന്ന ത്രില്ലർ സിനിമയാണ് ബെൽബോട്ടം. അക്ഷയ് കുമാറിനൊപ്പം ഹുമ ഖുറേഷി, ലാറ ദത്ത എന്നിവരും അഭിനയിക്കുന്ന ചിത്രത്തിൽ വാണി കപൂർ ആണ് നായിക. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം വിദേശത്ത് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ബെൽബോട്ടം.

രഞ്ജിത് എം. തിവാരി സംവിധാനം ചെയ്യുന്ന ചിത്രം വാഷു ഭഗ്നാനി, ജാക്കി ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, മോനിഷ അദ്വാനി, നിഖിൽ അദ്വാനി, മധു ഭോജ്വാനി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. അസീം അറോറ, പര്‍വീസ് ഷെയ്ഖ് എന്നിവരുടേതാണ് തിരക്കഥ.

ABOUT THE AUTHOR

...view details