മലയാളത്തിൽ ഏത് സിനിമ പുറത്തിറങ്ങുമ്പോഴും അതിനെയെല്ലാം പരമാവധി പ്രൊമോട്ട് ചെയ്യുന്ന താരമാണ് അജു വർഗീസ്. ചിത്രങ്ങളുടെ ടീസറുകളും ട്രെയിലറുകളുമെല്ലാം അജു തൻ്റെ ഫേസ്ബുക്കിൽ പങ്കുവക്കാറുമുണ്ട്. മമ്മൂട്ടി നായകനാകുന്ന 'മധുരരാജ'യിലെ സണ്ണി ലിയോണിയുടെ ചിത്രമാണ് ഇപ്പോൾ അജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. 'ഞങ്ങൾ കാത്തിരിക്കുന്നു ചേച്ചി' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഞങ്ങൾ കാത്തിരിക്കുന്നു ചേച്ചി'; സണ്ണി ലിയോണിക്കായി അജു വർഗീസിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് - അജു വർഗീസ്
മമ്മൂട്ടി ചിത്രം 'മധുരരാജ'യിലെ സണ്ണി ലിയോണിയുടെ ചിത്രമാണ് അജു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ചിത്രത്തിന് കമൻ്റ് ചെയ്തിരിക്കുന്നത്. റിപ്ലൈ കമൻ്റ് കൊടുത്തവരുടെ കൂട്ടത്തില്‍ താരങ്ങളായ ഇന്ദ്രജിത്ത് സുകുമാരൻ, അനുശ്രീ, സംവിധായകൻ സുജിത് വാസുദേവ് എന്നിവരുമുണ്ട്. മമ്മൂട്ടി ചിത്രത്തിൽ സണ്ണി ലിയോണി അതിഥി വേഷത്തിലെത്തുന്നുവെന്ന വാർത്ത വളരേ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മധുരരാജയുടെ ട്രെയിലറിനും മികച്ച വരവേൽപ്പ് ലഭിച്ചിരുന്നു.
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. പുലിമുരുകൻ്റെ രചയിതാവ് ഉദയകൃഷ്ണയാണ് മധുരരാജയുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, സിദ്ദിഖ്, രമേഷ് പിഷാരടി, അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ, കലാഭവൻ ഷാജോണ്‍, ജഗപതി ബാബു തുടങ്ങിയൊരു വലിയാ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപീ സുന്ദർ സംഗീതവും ഷാജി കുമാർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ചിത്രം വിഷു റിലീസായി തിയറ്ററുകളിലെത്തും.