Ajith Kumar fans calling Thala : തെന്നിന്ത്യന്‍ സൂപ്പര്‍ താരം അജിത് കുമാറിനെ ആരാധകര്‍ സ്‌നേഹപൂര്‍വം വിളിക്കുന്നത് 'തല' എന്നാണ്. മാധ്യമങ്ങളിലും അദ്ദേഹത്തിന്‍റെ പേരിനൊപ്പം 'തല'യെന്നാകും പലപ്പോഴും പ്രത്യക്ഷപ്പെടുക.
Ajith Kumar asks fans to stop calling Thala : എന്നാല്‍ ഇനിമുതല്‍ തന്നെ 'തല' എന്ന് അഭിസംബോധന ചെയ്യരുതെന്ന അപേക്ഷയുമായി എത്തിയിരിക്കുകയാണ് താരം. മാധ്യമങ്ങള്‍ക്കും പൊതുസമൂഹത്തിനും തുറന്ന കത്തിലൂടെയാണ് 'തല' എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ടത്.
Ajith Kumar requests fans to call him AK :'മാധ്യമങ്ങളോടും ആരാധകരോടും പൊതുസമൂഹത്തോടും പറയാനുള്ളത്, അജിത് എന്നോ, അജിത് കുമാര്‍ എന്നോ, അതുമല്ലെങ്കില്‍ എകെ എന്നോ പരാമര്‍ശിക്കപ്പെടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തലയെന്നോ മറ്റെന്തങ്കിലും വിശേഷണമോ പേരിന് മുമ്പ് ചേര്‍ക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. ആരോഗ്യവും സന്തോഷവും വിജയവും സമാധാനവും സംതൃപ്‌തിയും നിറഞ്ഞ ഒരു ജീവിതം എല്ലാവര്‍ക്കും ആശംസിക്കുന്നു. സ്‌നേഹം, അജിത് കുമാര്‍.' -അജിത് കുറിച്ചു.
സിനിമ റിലീസുമായി ബന്ധപ്പെട്ടുള്ള ടൈറ്റില്‍ കാര്‍ഡിലും ചില സംവിധായകര്‍ അജിത്തിന്‍റെ പേരിന് മുമ്പ് 'തല' എന്ന് നല്‍കാറുണ്ട്. അജിത്തിന്‍റെയും വിജയുടെയും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്നതും 'തല-ദളപതി' പോര് എന്നാണ്.