കേരളം

kerala

ETV Bharat / sitara

മാലിദ്വീപിൽ വിവാഹവാർഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും

മാലിദ്വീപിലുള്ള നിയാമയിലാണ് താരങ്ങൾ മകൾ ആരാധ്യയോടൊപ്പം വിവാഹവാർഷികം ആഘോഷിക്കുന്നത്.

ഐശ്വര്യ, അഭിഷേക്

By

Published : Apr 20, 2019, 3:29 PM IST

പന്ത്രണ്ടാം വിവാഹവാർഷികം ആഘോഷമാക്കി ബോളിവുഡ് താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും. മകൾ ആരാധ്യയോടൊപ്പം മാലിദ്വീപിലുള്ള നിയാമയിലാണ് താരങ്ങൾ വിവാഹവാർഷികം ആഘോഷിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങൾ ഐശ്വര്യയും അഭിഷേകും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നീല നിറത്തിലുള്ള ബീച്ച് ഗൗണ്‍ ധരിച്ച് അതിസുന്ദരിയായാണ് ഐശ്വര്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താനും അഭിഷേകും ഒരുമിച്ചുള്ള ചിത്രമാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. മകൾ ആരാധ്യയാണ് ചിത്രമെടുത്തതെന്നും ഐശ്വര്യ പറയുന്നു. മാലിദ്വീപിൻ്റെ മനോഹരമായ ചിത്രങ്ങളും ഇരുവരും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

2007 ഏപ്രിൽ ഇരുപതിനായിരുന്നു ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ വിവാഹം. കുച്ച് നാ കഹോ, ധൂം 2, ഉമ്റാവോ ജാൻ, ഗുരു, രാവണ്‍ എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അഭിഷേക് നായകനായ ബണ്ടി ഓർ ബബ്ലി എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും ഐശ്വര്യ എത്തിയിരുന്നു. 2010ൽ മണിരത്നത്തിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ രാവണ്‍ ആണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം.

ABOUT THE AUTHOR

...view details