കേരളം

kerala

ETV Bharat / sitara

ഐശ്വര്യ ലക്ഷ്മി ഇനി ധനുഷിന്‍റെ നായിക - ഐശ്വര്യ ലക്ഷ്മി

സിനിമയുടെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കും

ഐശ്വര്യ ലക്ഷ്മി ഇനി ധനുഷിന്‍റെ നായിക

By

Published : Jul 19, 2019, 8:13 PM IST

ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ മലയാളത്തിന്‍റെ ഭാഗ്യതാരം ഐശ്വര്യ ലക്ഷ്മി നായികയാവുന്നു. രജനീകാന്ത് ചിത്രം 'പേട്ട'ക്ക് ശേഷം കാർത്തിക് ഒരുക്കുന്ന ചിത്രമാണിത്. പൂർണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ചിത്രം അധോലോക സംഘത്തിന്‍റെ കഥയാണ് പറയുന്നത്. ചിത്രത്തിന് പേര് നിശ്ചയിച്ചിട്ടില്ല.

വൈ നോട്ട് സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച് കഴിഞ്ഞു. വൈ നോട്ട് സ്റ്റുഡിയോസിന്‍റെ 18ാമത് ചിത്രമാണിത്. ഹോളിവുഡ് നടനും സംവിധായകനുമായ അല്‍ പാച്ചിനോ ഈ സിനിമയില്‍ അഭിനയിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

തനിക്ക് ഏറെ ആവേശം സമ്മാനിക്കുന്ന ഒരു ചിത്രമാണിതെന്ന് നടൻ ധനുഷ് ട്വീറ്റ് ചെയ്തു. ധനുഷിനെയും കാർത്തിക്കിനെയും പോലുള്ള പ്രഗത്ഭരോടൊപ്പം കരിയറിന്‍റെ തുടക്ക കാലത്ത് തന്നെ പ്രവർത്തിക്കാൻ സാധിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഐശ്വര്യയും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സുന്ദർ സി ഒരുക്കുന്ന തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ് തിരക്കുകളിലാണ് ഐശ്വര്യ ഇപ്പോൾ. മലയാളത്തില്‍ കലാഭവൻ ഷാജോൺ ഒരുക്കുന്ന 'ബ്രദേഴ്സ് ഡേ'യാണ് ഐശ്വര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം.

ABOUT THE AUTHOR

...view details