നീണ്ട നാളത്തെ ആകാംക്ഷയ്ക്കും കാത്തിരിപ്പിനുമൊടുവിൽ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ 'മധുരരാജ' തീയറ്ററിലെത്തിയിരിക്കുകയാണ്. ആദ്യത്തെ ഷോ തീർന്നപ്പോൾ തന്നെ വളരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാലിപ്പോൾ ചിത്രത്തിൻ്റെ മൂന്നാം ഭാഗവും എത്തുന്നുണ്ട് എന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്നിരിക്കുന്ന വാർത്ത.
പോക്കിരിരാജയും മധുരരാജയും കഴിഞ്ഞ് 'മിനിസ്റ്റർ രാജ' വരുന്നു - പോക്കിരി രാജ
മധുരരാജയുടെ അവസാന ടൈറ്റില്‍ കാര്‍ഡില്‍ കൂടിയാണ് ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത അണിയറപ്രവർത്തകർ പുറത്തുവിട്ടത്. വൈശാഖ് ഉദയകൃഷ്ണ മമ്മൂട്ടി ടീമാണ് മൂന്നാമത്തെ ഭാഗവും ഒരുക്കുന്നത്.
'മിനിസ്റ്റര്‍ രാജ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്ത മധുരരാജയുടെ അവസാന ടൈറ്റില്‍ കാര്‍ഡില്‍ കൂടിയാണ് അണിയറപ്രവത്തകർ പുറത്തുവിട്ടത്. പോക്കിരിരാജ പുറത്തിറങ്ങി എട്ട് വർഷത്തിന് ശേഷമാണ് മധുരരാജ എത്തിയത്. അടുത്ത ചിത്രം എപ്പോൾ ഇറങ്ങുമെന്നതിനെപ്പറ്റി വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വൈശാഖ് - ഉദയകൃഷ്ണ മമ്മൂട്ടി ടീമാണ് മൂന്നാമത്തെ ചിത്രവും ഒരുക്കുന്നത്. മൂന്നാം ഭാഗം എത്തുമെന്ന് അറിഞ്ഞതോടെ ഏറെ സന്തോഷത്തിലാണ് ആരാധകര്‍.
മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് പോക്കിരിരാജ. പോക്കിരിരാജയെ വെല്ലുന്ന പ്രകടനമാണ് മധുരരാജയുടേതെന്നാണ് ആരാധകർ പറയുന്നത്. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ, അന്ന രേഷ്മ രാജൻ എന്നിവരാണ് മധുരരാജയിലെ നായികമാർ. നെടുമുടി വേണു, വിജയരാഘവൻ, സലീം കുമാർ, അജു വർഗീസ്, ധർമജൻ, ബിജുക്കുട്ടൻ, സിദ്ദിഖ്, കൈലാഷ്, ബാല, മണിക്കുട്ടൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, തമിഴ് താരം ജയ്, തെലുങ്ക് താരം ജഗപതി ബാബു തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.