കേരളം

kerala

ETV Bharat / sitara

കാത്തിരിപ്പിന് വിരാമമിട്ട് അഡാറ് ലവ് നാളെയെത്തും; പ്രിയാവാര്യർക്ക് മുന്നിലുള്ളത് മോഹൻലാൽ ചിത്രം - അഡാർ ലവ്

നാല് ഭാഷകളിലായി 1200 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍ ചിത്രം ഒടിയനാണ് ഇത്രയും വലിയ റിലീസ് ലഭിച്ചിട്ടുള്ളത്

love1

By

Published : Feb 13, 2019, 9:43 PM IST

പ്രിയാവാര്യരെ നായികയാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാറ് ലവ്' നാളെ തീയറ്ററിലെത്തുകയാണ്. കഴിഞ്ഞ വർഷം വാലൻ്റൈൻസ് ദിനത്തിൽ ഇറങ്ങിയ ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനമാണ് ഈ കൊച്ചുചിത്രത്തെ ലോകം മുഴുവൻ ശ്രദ്ധേയമാക്കിയത്. ഗാനരംഗത്തിൽ അഭിനയിച്ച പ്രിയാവാര്യർ എന്ന പതിനെട്ടുകാരി ഒറ്റരാത്രി കൊണ്ട് ഇൻ്റർനെറ്റ് സെൻസേഷനായി റെക്കോർഡ് സൃഷ്ടിച്ചതും ഈ ദിവസം തന്നെയാണ്. ഒരു വർഷത്തോളമെടുത്ത ചിത്രീകരണത്തിനൊടുവിൽ മറ്റൊരു പ്രണയദിനത്തിൽ ഒരു അഡാറ് ലവ് പ്രദർശനത്തിനെത്തുകയാണ്.

ഒരു അഡാർ ലവ്

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് അഡാറ് ലവ്. സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ അണിനിരക്കുന്നതെല്ലാം പുതുമുഖങ്ങളാണ്. ടീസര്‍ ഇറങ്ങി ഒരു വര്‍ഷത്തിന് ശേഷം റിലീസാകുന്ന ചിത്രത്തില്‍ ഹിറ്റായത് നായിക പ്രിയാവാര്യരുടെ കണ്ണിറുക്കലായിരുന്നു. ഒപ്പം മാണിക്യമലരായ പൂവി എന്ന പാട്ടും ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചു. അനുകൂലവും പ്രതികൂലവുമായി ധാരാളം വിമര്‍ശനങ്ങളും അഭിപ്രായങ്ങളും മറികടന്നാണ് അഡാര്‍ ലവ് നാളെ പ്രേക്ഷകരിലേക്കെത്തുന്നത്.

ഒരു അഡാർ ലവ്

മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി 1200 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഒരു അഡാറ് ലവിന് മുമ്പ് ബിഗ് ബജറ്റിലൊരുക്കിയ മോഹന്‍ലാല്‍ ചിത്രം ഒടിയനായിരുന്നു ഇത്രയും വലിയ റിലീസ് ലഭിച്ചിരുന്നത്. ഡിസംബര്‍ പതിനാലിന് റിലീസ് ചെയ്ത ചിത്രം കേരളത്തിന് പുറമേ തമിഴിലും തെലുങ്കിലും മൊഴിമാറ്റി എത്തിയിരുന്നു. ലോകത്താകമാനം 3000 തിയറ്ററുകളിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.

പ്ലസ്ടു സ്‌കൂളില്‍ നടക്കുന്ന പൈങ്കിളി ലൗ സ്റ്റോറിയാണ് ഒരു അഡാറ് ലവിൻ്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ ഒമർ ലുലു പറയുന്നു. ഒരേ സമയം കുടുംബ പ്രേക്ഷകര്‍ക്കും യൂത്തിനും ഇഷ്ടപ്പെടുന്ന എൻ്റര്‍ടെയിനറായിരിക്കും ചിത്രം. തമിഴ്‌നാട്ടില്‍ 300 സെൻ്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200ഓളം സ്‌ക്രീനുകളിലാണ് ഒരു അഡാറ് ലവ് എത്തുന്നത്.


ABOUT THE AUTHOR

...view details