ഒമര്‍ ലുലു ഒരുക്കിയ 'ഒരു അഡാര്‍ ലവ്' ഇന്ന്മുതല്‍ പുതിയ ക്ലൈമാക്‌സോടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുകയാണ് . സംവിധായകന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പ്രേക്ഷകരോട് പങ്കുവച്ചത്.
പുത്തൻ ക്ലൈമാക്സുമായി ഒരു അഡാർ ലവ് എത്തി - അഡാറ് ലവ്
നേരത്തേ ചിത്രം കണ്ടവര്‍ക്ക് സിനിമാ ടിക്കറ്റുമായി എത്തിയാല്‍ ചിത്രം സൗജന്യമായി കാണാം എന്ന് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചു. ഒരു ദിവസത്തേക്ക് മാത്രമാണ് ഈ സൗജന്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിയ പ്രകാശ് വാര്യര്‍, റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങി ഒരുപിടി പുതുമുഖ താരങ്ങളുമായി എത്തിയ ചിത്രമാണ് 'ഒരു അഡാര്‍ ലൗവ്'. കൗമാരക്കാരുടെ പ്രണയകഥ പറയുന്ന ചിത്രംനാല് ഭാഷകളിലായിഫെബ്രുവരി 14 നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്.
എന്നാല്‍ ഏറെ ട്വിസ്റ്റുകളോട് കൂടിയ സിനിമയുടെ ക്ലൈമാക്‌സ് ഭൂരിഭാഗം പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടിരുന്നില്ല. ക്ലൈമാക്സിനെ സംബന്ധിച്ച് ഒരുപാട് വിമർശനങ്ങളും ഒമര്‍ ലുലുവിന് ഏറ്റുവാങ്ങണ്ടി വന്നു. പിന്നീട് ഒരു ദിവസം കൊണ്ട് പുതിയ ക്ലൈമാക്‌സ് ഷൂട്ട് ചെയ്ത് തിയേറ്ററുകളില്‍ എത്തിച്ചിരിക്കുകയാണ് സംവിധായകന്‍.