നടൻ ജനാർദനനുമായി ബന്ധപ്പെട്ട വ്യാജ മരണവാർത്തക്ക് പിന്നാലെ ഷക്കീല മരിച്ചതായും സമൂഹമാധ്യമങ്ങളിൽ പ്രചാരണം. മരണവാർത്ത വൈറലായതോടെ താൻ മരിച്ചെന്ന സന്ദേശങ്ങൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കരുതെന്നും ദൈവം സഹായിച്ച് താനിപ്പോൾ സുഖമായി ഇരിക്കുന്നുവെന്നും നടി ട്വിറ്ററിലൂടെ അറിയിച്ചു.
സ്‌നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നുവെന്ന് ഷക്കീല
'ഞാൻ മരിച്ചുവെന്ന വാർത്ത കേട്ടു. എന്നാൽ അങ്ങനെ ഒന്നുമില്ല. ഞാൻ വളരെ ആരോഗ്യവതിയായും സന്തോഷവതിയായും ഇരിക്കുന്നു. കേരളത്തിന്‍റെ ഈ സ്നേഹത്തിനും കരുതലിനും നന്ദി.
വളരെ സന്തോഷമുണ്ട്, എന്തുകൊണ്ടെന്നാൽ ഈ വിഷമകരമായ വാർത്ത കേട്ട് ഒരുപാട് പേർ എന്നെ വിളിച്ചു. ഒരുപാട് പേരുടെ സ്‌നേഹം മനസിലാക്കി. ഈ വ്യാജവാർത്ത നല്‍കിയ ആള്‍ക്കും നന്ദി പറയുന്നു, കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാം വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്,' എന്ന് ഷക്കീല വീഡിയോയിൽ പറഞ്ഞു.
More Read: നടൻ ജനാർദനന്‍ അന്തരിച്ചെന്ന് വ്യാജ വാർത്ത ; വിശദീകരണവുമായി ആരാധകർ
രണ്ട് ദിവസം മുൻപ് നടൻ ജനാർദനനും മരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇത് വ്യാജവാർത്ത ആണെന്നും താൻ ആരോഗ്യവാനാണെന്നും നടന്‍റെ ആരാധകർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
പുതിയ സിനിമകളിൽ സജീവമല്ലാത്ത താരങ്ങൾക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.