കേരളം

kerala

ETV Bharat / sitara

ലൈഫ് പെർഫെക്‌ട് ആകണമെന്നില്ല, പക്ഷേ ബിക്കിനി ആകും.... സംയുക്തയുടെ ബിക്കിനി ചിത്രങ്ങൾ വൈറൽ - ബിക്കിനി സംയുക്ത മേനോൻ വാർത്ത

യുവനടി സംയുക്ത മേനോൻ ബിക്കിനിയിലുള്ള ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

malayalam actress bikini photos goes viral news  samyuktha menon bikini photos news  samyuktha menon theevandi news latest  samyuktha menon bikini news  ബിക്കിനി ചിത്രം മലയാള നടി വാർത്ത  ബിക്കിനി സംയുക്ത മേനോൻ വാർത്ത  സംയുക്ത മേനോൻ പുതിയ വാർത്ത
സംയുക്ത മേനോൻ

By

Published : Aug 2, 2021, 7:57 PM IST

സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സൈബർ ആക്രമണത്തിന് വിധേയരാകുന്നത് നടിമാരാണ്. താരങ്ങൾ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും അഭിപ്രായങ്ങൾക്കും അവരുടെ വസ്‌ത്രധാരണത്തെ സംബന്ധിച്ചും മറ്റും മോശമായ കമന്‍റുകളും ഉയർന്നിരുന്നു.

നേരത്തെ നടി സാനിയ ഇയ്യപ്പൻ, അവതാരക അശ്വതി, സിബി തുടങ്ങിയരുടെ ഫോട്ടോകൾക്കെതിരെ മോശമായ രീതിയിൽ പരാമർശങ്ങളും സൈബർ ആക്രമണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ, താരങ്ങൾ ഇത്തരം സൈബർ ആക്രമണങ്ങൾക്ക് എതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയതോടെ ഇത്തരം സദാചാരകമന്‍റുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റം വന്നിരിക്കുകയാണ്.

സംയുക്ത മേനോന്‍റെ ബിക്കിനി ചിത്രങ്ങൾ ഏറ്റെടുത്ത് താരങ്ങൾ

തീവണ്ടിയിലൂടെ മലയാളസിനിമയിലേക്ക് കടന്നുവന്ന് ഉയരെ, വെള്ളം, ആണും പെണ്ണും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ യുവനടി സംയുക്ത മേനോന്‍റെ പുതിയ ബിക്കിനി ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. 'ജീവിതം എല്ലാം തികഞ്ഞത് ആകണമെന്നില്ല, പക്ഷേ ബിക്കിനിക്ക് അങ്ങനെ ആവാം,' എന്ന് പോസ്റ്റിനൊപ്പം താരം കുറിച്ചു.

Also Read:എന്‍റെയും മക്കളുടെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കൂ... മാധ്യമ വിചാരണ ഒഴിവാക്കണമെന്ന് ശിൽപ ഷെട്ടി

ശിവദ, നിമിഷ സജയൻ, സിതാര കൃഷ്‌ണകുമാർ, ധന്യ വർമ, സാധിക വേണുഗോപാൽ തുടങ്ങിയ താരങ്ങൾ താരത്തിന്‍രെ ഗ്ലാമറസ്‌ ചിത്രത്തിനെ അഭിനന്ദിച്ച് കമന്‍റുമായി എത്തിയിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്ത് വിവിധ ഗെറ്റപ്പുകളിലുള്ള ചിത്രങ്ങൾ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു. വി.കെ. പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് സംയുക്ത മേനോന്‍റെ അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.

ABOUT THE AUTHOR

...view details