കേരളം

kerala

ETV Bharat / sitara

കുഞ്ഞുമൊത്ത് കൊടുമുടി കീഴടക്കി സമീറ റെഡ്ഡി - സമീറ റെഡ്ഡി

പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള മുല്ലായനഗരി കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ.

സമീറ

By

Published : Oct 1, 2019, 2:19 PM IST

മലയാള സിനിമയില്‍ അത്ര സജ്ജീവമല്ലെങ്കിലും മലയാളികള്‍ക്കിടയിലും ഏറെ ആരാധകര്‍ ഉള്ള നടിയാണ് സമീറ റെഡ്ഡി. തന്‍റെ ജീവിതത്തിലെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടിയുടെ ഗര്‍ഭകാല ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തിളങ്ങിയിരുന്നു.

ഇപ്പോഴിതാ പ്രസവശേഷം മറ്റൊരു അത്ഭുതം കാട്ടി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് സമീറ. പ്രസവിച്ചശേഷം കര്‍ണാടകത്തിലെ ഏറ്റവും ഉയരമുള്ള മുല്ലായനഗരി കൊടുമുടി താണ്ടിയിരിക്കുകയാണ് മുപ്പത്തിയഞ്ചുകാരിയായ സമീറ. ഒറ്റയ്ക്കായിരുന്നില്ല താരത്തിന്‍റെ കൊടുമുടി കയറ്റം. രണ്ട് മാസം പ്രായമുള്ള മകൾ നൈറയെയും ഒക്കത്ത് വച്ചായിരുന്നു സമീറയുടെ യാത്ര.

6300ഓളം അടി ഉയരത്തിലുള്ളതാണ് മുല്ലായനഗരി കൊടുമുടി. 'നൈറയുമായി മുല്ലയനഗിരി കൊടുമുടി കയറാന്‍ ഒരു ശ്രമം നടത്തി. എന്‍റെ യാത്രാ വിവരണങ്ങള്‍ക്ക് ഇത്രയും വലിയ ചലനം ഉണ്ടാക്കാനായി എന്നറിയുന്നതില്‍ ആവേശഭരിതയാണ് ഞാന്‍. ഒപ്പം കുഞ്ഞുള്ളതിനാല്‍ തളര്‍ന്നിരിക്കല്‍ സാധ്യമായിരുന്നില്ല എനിക്ക്. അത് കാരണം തളരരുതെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു. ആവശ്യമുള്ളപ്പോഴെല്ലാം ഞാന്‍ അവളെ മുലയൂട്ടി. കഷ്ടപ്പാട് ഒന്നുമുണ്ടായിരുന്നില്ല. സുഖകരമായിരുന്നു ഈ യാത്ര', മകൾക്കൊപ്പം മുല്ലായനഗരിയില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് സമീറ കുറിച്ചു.

ABOUT THE AUTHOR

...view details