കേരളം

kerala

ETV Bharat / sitara

വ്യാജമരണ വാർത്ത; പൊട്ടിത്തെറിച്ച് നടി രേഖ - actress rekha

ജി.വി പ്രകാശ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രേഖയുടെ പ്രതികരണം.

rekha

By

Published : Sep 28, 2019, 11:55 AM IST

ജീവിച്ചിരിക്കുന്നവര്‍ മരിച്ചെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് സോഷ്യല്‍ മീഡിയയിലെ സ്ഥിരം സംഭവമാണ്. സെലിബ്രിറ്റികളാണ് അതിന് കൂടുതലും ഇരകളാവാറുള്ളത്. അക്കൂട്ടത്തിലെ അവസാനത്തെ പേരാണ് തെന്നിന്ത്യന്‍ നടി രേഖയുടേത്.

'നടി രേഖയുടെ മൃതദേഹമാണോ ഇത്' എന്ന് തലക്കെട്ട് നല്‍കി ഒരു യൂട്യൂബ് ചാനല്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് വൈറലാവുകയും ചെയ്തു. രജനീകാന്തും കമല്‍ഹാസനുമെല്ലാം അരികില്‍ നില്‍ക്കുന്ന ചിത്രവും നല്‍കിയാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. ഇപ്പോള്‍ ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരിക്കുകയാണ് രേഖ. എവിടെയോ ഇരുന്ന് ഒരു യുട്യൂബ് ചാനല്‍ തുടങ്ങി അതില്‍ അനാവശ്യ വിഷയങ്ങള്‍ കൊടുത്ത് അതിലൂടെ വരുമാനം ഉണ്ടാക്കുന്ന കുറച്ച് പേരുണ്ട്. ഇത് നിയന്ത്രിക്കാന്‍ എന്തെങ്കിലും സംവിധാനം സര്‍ക്കാര്‍ കൊണ്ടുവരണം. സെലിബ്രിറ്റികളെക്കുറിച്ചാണ് ഇതുപോലെ വ്യാജവാര്‍ത്തകള്‍ വരുന്നത്. എനിക്കതില്‍ സങ്കടമില്ല. പക്ഷേ എന്നെ സ്‌നേഹിക്കുന്നവര്‍ ഇതുമൂലം സങ്കടപ്പെടുന്നുണ്ട്', രേഖ പറയുന്നു.

ഇനിയും ധാരാളം സിനിമകൾ ചെയ്യണമെന്നും പുരസ്കാരങ്ങൾ വാങ്ങിക്കണമെന്നുമൊക്കെയുള്ള ആഗ്രഹങ്ങളുമായി നടക്കുന്ന തന്നെ ഇങ്ങനെ കൊന്ന് കര്‍പ്പൂരം കത്തിച്ച് വയ്ക്കണോയെന്നും രേഖ ചോദിക്കുന്നു. 'ഞാന്‍ എന്‍റെ ഭര്‍ത്താവും കുട്ടിയുമായി സന്തോഷമായി കഴിയുകയാണ്.100 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. ഇനിയും ധാരാളം ചിത്രങ്ങള്‍ ചെയ്യണം, സംസ്ഥാന പുരസ്‌കാരങ്ങളും ദേശീയ പുരസ്‌കാരങ്ങളും വാങ്ങണം..എന്നീ ആഗ്രഹങ്ങള്‍ കൊണ്ട് നടക്കുകയാണ് ഞാന്‍. ആ എന്നെ ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ച് വയ്ക്കണോ? അത് നിങ്ങള്‍ക്ക് നല്ലതാണോ? ദയവ് ചെയ്ത് ഇത്തരം പ്രവൃത്തികള്‍ നിയന്ത്രിക്കാന്‍ നടപടിയുണ്ടാകണം',രേഖ പറഞ്ഞു.

ABOUT THE AUTHOR

...view details