കേരളം

kerala

ETV Bharat / sitara

പൂജ ഹെഗ്ഡെക്ക് കൊവിഡ് ; ക്വാറന്‍റൈനിലെന്ന് താരം

തെന്നിന്ത്യയുടെയും ബോളിവുഡിന്‍റെയും പ്രിയങ്കരിയാണ് പൂജ ഹെഗ്ഡെ. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് പൂജയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

1
1

By

Published : Apr 25, 2021, 10:48 PM IST

തെന്നിന്ത്യൻ നടി പൂജ ഹെഗ്ഡെക്ക് കൊവിഡ്. രോഗം സ്ഥിരീകരിച്ചെന്ന് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വൈറസ് ബാധ കണ്ടെത്തിയതിനെ തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടിൽ ക്വാറന്‍റൈനിൽ കഴിയുകയാണെന്ന് പൂജ പറഞ്ഞു.

താനുമായി സമ്പർക്കത്തിൽ വന്നവര്‍ കൊവിഡ് പരിശോധനയ്‌ക്ക് വിധേയമാകാൻ നടി നിർദേശിച്ചു. രോഗം ഭേദമായി ഉടൻ തിരിച്ചുവരുമെന്നും എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും പൂജ ഹെഗ്ഡെ ട്വീറ്റ് ചെയ്തു.

Also Read: ഓസ്‌കാര്‍ തൊട്ടരികെ... റെഡ് കാര്‍പെറ്റ് ഒരുങ്ങി

പ്രഭാസ് നായകനാകുന്ന ബഹുഭാഷാ ചിത്രം രാധേ ശ്യാം ആണ് പൂജയുടെ ഏറ്റവും പുതിയ സിനിമ. കൂടാതെ, ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിലും നായിക പൂജയാണ്. 2010ൽ മിസ് യൂണിവേഴ്സ് ഇന്ത്യയിൽ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ താരം തമിഴ്, തെലുങ്ക്, ഭാഷകളിലും ബോളിവുഡിലും ശ്രദ്ധേയവേഷങ്ങൾ ചെയ്തു. അല വൈകുണ്ഠപുരമുലു എന്ന അല്ലു അർജുൻ ചിത്രത്തിലൂടെ മലയാളിക്കും പൂജ ഹെഗ്ഡെ പ്രിയങ്കരിയായി.

ABOUT THE AUTHOR

...view details