നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിപരിഗണിക്കുന്നത് ഹൈക്കോടതി ഏപ്രില്‍ എട്ടിലേക്ക്മാറ്റി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നേരത്തെ നല്‍കിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നാണ് താരം അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കേസിന്‍റെവിചാരണ നടപടികള്‍ അടുത്തമാസം അഞ്ചിന് എറണാകുളം സിബിഐ കോടതിയില്‍ വനിതാ ജഡ്ജിക്ക് മുമ്പാകെ ആരംഭിക്കാനിരിക്കെയാണ് കേസില്‍ വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്നും അതുവരെ കേസിന്‍റെവിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും ദിലീപ് ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.