കേരളം

kerala

ETV Bharat / sitara

മെമ്മറി കാർഡ് തൊണ്ടിമുതലോ രേഖയോ? സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി - നടിയെ ആക്രമിച്ച കേസ്

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കിയാല്‍ ഇരയ്ക്ക് സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് സംസ്ഥാന സർക്കാർ നിലപാടെടുത്തത്.

മെമ്മറി കാർഡ് തൊണ്ടിമുതലോ രേഖയോ? സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി

By

Published : May 2, 2019, 7:33 PM IST

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാർഡ് കേസിന്‍റെ ഭാഗമായ രേഖയാണോ തൊണ്ടിമുതലാണോ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് തനിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതനായ ദിലീപ് നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച മറുപടി അറിയിക്കാമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

മെമ്മറി കാർഡ് കേസിന്‍റെ ഭാഗമായ രേഖയാണെങ്കില്‍ ദിലീപിന് പകർപ്പ് കൈമാറണോ എന്ന കാര്യത്തില്‍ വിചാരണകോടതിക്ക് തീരുമാനമെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഇതിനായുള്ള മാനദണ്ഡങ്ങൾ ജില്ലാ ജഡ്ജിക്ക് തീരുമാനിക്കാം. അതേസമയം, തൊണ്ടിമുതലാണെങ്കില്‍ ദൃശൃങ്ങൾ വിചാരണയ്ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എഎം ഖാൻവില്‍ക്കർ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.

മെമ്മറി കാർഡ് കേസിന്‍റെ രേഖയാണെന്ന് ചൂണ്ടികാണിച്ചാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹർജി സമർപ്പിച്ചത്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി നേരത്തെ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇതേ തുടർന്നാണ് ദി​ലീ​പ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ABOUT THE AUTHOR

...view details