ജനപ്രിയ ടെലിവിഷൻ അവതാരകയും സിനിമാതാരവുമായ ആര്യയ്‌ക്ക് സമൂഹമാധ്യമങ്ങളിലും നിരവധി ആരാധകരുണ്ട്. നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ, തൽക്കാലം സമൂഹമാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനാണ് താരത്തിന്‍റെ തീരുമാനം.
താൻ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിന്ന് തൽക്കാലം വിടപറയുകയാണെന്ന് ആര്യ അറിയിച്ചു. കുറച്ചുനാളത്തേക്ക് ഇവിടെ ഉണ്ടാകില്ല. ഉടൻ തന്നെ തിരിച്ചെത്താനാകുമെന്ന് വിചാരിക്കുന്നു.
എല്ലാവരും സുരക്ഷിതരായിരിക്കൂവെന്നും താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറഞ്ഞു. എന്നാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് ഇടവേള എടുക്കുന്നതിന്‍റെ കാരണം നടി വ്യക്തമാക്കിയിട്ടില്ല.