കേരളം

kerala

ETV Bharat / sitara

'സാബുമോനെ ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല' : പിന്തുണച്ച് അഞ്ജലി അമീർ

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറും ട്രാൻസ്ജെൻഡർ ആക്‌ടിവിസ്റ്റ് ശീതൾ ശ്യാമും സാബുവിനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു.

By

Published : Aug 3, 2021, 2:06 PM IST

അഞ്ജലി അമീർ വാർത്ത  transgender activists criticism sabumon news  anjali ameer news  anjali ameer transgender activist news  anjali ameer sabumon news  ട്രാൻസ്ജെൻഡർ സമൂഹം പ്രതിഷേധം വാർത്ത  ട്രാൻസ്ജെൻഡർ സാബുമോൻ വാർത്ത  സാബുമോൻ ട്രാൻസ്ഫോബിക് പരാമർശം വാർത്ത  ട്രാൻസ്ഫോബിക് അഞ്ജലി അമീർ വാർത്ത  സാബു മോൻ അഞജലി അമീർ വാർത്ത  രഞ്ജു രഞ്ജി അഞജലി അമീർ സാബു മോൻ വാർത്ത  ranju ranji sabumon news  transphobic ranju ranji sabumon news  anjali ameer actress sabumon news
സാബുമോൻ

ബിഗ് ബോസ്‌ സീസൺ 1 വിജയിയും സിനിമാതാരവും അവതാരകനുമായ സാബു മോനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ട്രാൻസ്ജെൻഡർ സമൂഹം രംഗത്തെത്തിയിരുന്നു. ക്ലബ് ഹൗസിലൂടെ സാബു ട്രാൻസ്ഫോബിക് പരാമർശം നടത്തിയതാണ് പ്രതിഷേധത്തിന് കാരണം.

ശിഖണ്ഡി എന്ന പദം ഉപയോഗിക്കുന്നത് ഒരു കുറ്റകൃത്യം ആണോയെന്നും ട്രാന്‍സ് വുമണ്‍ ഒരു സ്‌ത്രീയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? എന്നുമുള്ള പരാമർശങ്ങൾ സാബുമോൻ ചർച്ചയിൽ ഉയർത്തിയതായാണ് ആരോപണം.

ട്രാൻസ്ജെൻഡർ ആക്‌ടിവിസ്റ്റ് ശീതൾ ശ്യാം, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയായ രഞ്ജു രഞ്ജിമാർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സാബുവിനെതിരെ വിമർശനം ഉയർത്തി. കൂടാതെ സാബു മോനുമായി സിനിമാരംഗത്ത് പ്രവർത്തിച്ചിരുന്ന സമയത്തെ അനുഭവങ്ങളും രഞ്ജു രഞ്‌ജിമാർ തുറന്നുപറഞ്ഞു.

Also Read: വാഹനാപകടത്തിൽപെട്ട യഷിക ആനന്ദിനെ ഐസിയുവിൽ നിന്ന് മാറ്റി

ഇരട്ട വ്യക്തിത്വമാണ് സാബുവിന്, അയാൾ ഫോബിക്കാണ്, താൻ ഏറ്റവും വെറുക്കുന്ന വ്യക്തിയാണ്. രാത്രി കുടിച്ച് വിളിച്ച് സാബു തന്നോട് മോശമായി സംസാരിച്ചിട്ടുണ്ടെന്നും രഞ്ജു ആരോപിച്ചു.

എന്നാൽ പ്രതിഷേധം കത്തിക്കയറുന്നതിനിടെ സാബുവിനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് നടിയും മുൻ ബിഗ് ബോസ് താരവുമായ അഞ്ജലി അമീർ.

താൻ ബിഗ് ബോസിൽ പങ്കെടുത്ത സമയത്ത് തനിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ, ആദ്യം സഹായിക്കാനെത്തിയത് സാബു മോനാണെന്നും ഇക്കഴിഞ്ഞ ലോക്ക് ഡൗണിൽ സഹായം വാഗ്‌ദാനം ചെയ്യുകയും വിശേഷങ്ങൾ ചോദിക്കുകയും ചെയ്‌ത ആത്മാർഥ വ്യക്തി അദ്ദേഹമായിരുന്നുവെന്നും അഞ്ജലി അമീർ പറഞ്ഞു.

വ്യക്തികളുടെ പ്രശ്‌നങ്ങളെ ഒരു സമൂഹത്തിന്‍റെ പ്രശ്‌നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ടുകൊടുക്കുന്നത് ട്രാൻസ് സമൂഹത്തിന്‍റെ രാഷ്‌ട്രീയമല്ലെന്നും അഞ്ജലി അമീർ കൂട്ടിച്ചേർത്തു.

അഞ്ജലി അമീറിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്

'ഞാൻ ബിഗ്ബോസിൽ പങ്കെടുക്കുന്ന കാലത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലൂടെ കടന്നുപോയിരുന്നു. ജെൻഡർ അഫിർമേറ്റീവ് സർജറിയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുടെ തുടർച്ചയായി ഉണ്ടായ മൂത്രതടസ്സം സൃഷ്‌ടിക്കുന്ന, പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടുമാറുന്നത് പോലെയുള്ള വേദനയെ കുറിച്ച് ഓർക്കുമ്പോൾ ഇന്നുമെന്‍റെ അടിവയറ്റിൽ വേദന ഘനംവച്ചുയരും.

എന്നെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിൽ നേരിടുന്ന അപമാനങ്ങൾക്കെതിരെയുള്ള പോരാട്ടമായാണ് ഞാൻ ബിഗ്ബോസിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നത്.

നിങ്ങൾ കാലങ്ങളായി അപരവത്ക്കരണം നടത്തി ഒറ്റപ്പെടുത്തി തെറി പറഞ്ഞ് ഓടിക്കുന്ന ഞങ്ങൾ മനുഷ്യരാണെന്ന് നിങ്ങളെ ബോധിപ്പിക്കാൻ, ഞങ്ങളെ നിങ്ങൾക്ക് മനസ്സിലാക്കി തരേണ്ട ബാധ്യതയും പേറി, അനേകം കാലം ജീവിക്കാൻ പ്രചോദനം തരുന്ന ഊർജം തേടിയാണ് ഞാൻ ആ ഷോയിൽ പങ്കെടുത്തത്. പക്ഷേ, എന്‍റെ അരോഗ്യം അനുവദിക്കാത്തതിനാൽ എനിക്ക് ഷോ ഉപേക്ഷിക്കേണ്ടതായി വന്നു.

ഷോയിൽ വച്ചുണ്ടായ അസ്ഥി നുറുങ്ങുന്ന വേദനയിൽ എന്നെ സഹായിക്കാൻ ആദ്യം എത്തിയത് സാബുമോനാണ്. സമൂഹത്തിലെ വിവിധ മേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിത്വങ്ങളിൽ എന്‍റെ വേദനയറിഞ്ഞ് എനിക്ക് ഡോക്‌ടറിന്‍റെ സേവനം വേഗത്തിൽ ഉറപ്പ് വരുത്താൻ ബിഗ്ബോസ് ഷോയുടെ സംഘാടകരോട് കലഹിച്ചത് നിങ്ങൾ ഇടതടവില്ലാതെ കല്ലെറിയുന്ന സാബുമോനാണ്.

വ്യക്തികളുടെ പ്രശ്‌നങ്ങളെ ഒരു സമൂഹത്തിന്‍റെ പ്രശ്‌നമാക്കി ഒരു മനുഷ്യനെ സമൂഹമധ്യത്തിൽ കല്ലെറിയാൻ ഇട്ട് കൊടുക്കുന്നത് ട്രാൻസ് സമൂഹത്തിന്‍റെ രാഷ്‌ട്രീയമല്ല.നിരവധി മനുഷ്യരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ആൾക്കൂട്ട ആക്രമണങ്ങൾക്ക് വിധേയരായി ഉണങ്ങാത്ത മുറിവുകളുമായി ജീവിക്കുന്ന കമ്മ്യൂണിറ്റിയില്‍ തുടരേണ്ട പ്രാക്‌ടീസല്ലയിത്.

ട്രാൻസ്ഫോബിയ ആരോപിച്ച് നിങ്ങൾ ക്രൂശിക്കുന്ന സാബു ചേട്ടനിൽ ഞാൻ ഇതുവരെയും വെറുപ്പ് കണ്ടിട്ടില്ല. വേദനയിൽ പുളയുന്ന എന്നെ ആശ്വസിപ്പിക്കാൻ ചേർത്ത് പിടിച്ച സാബു ചേട്ടന്‍റെ സ്നേഹത്തിൽ ഇന്നുവരെയും ആത്മാർത്ഥമല്ലാതെയൊന്നും ഉണ്ടായിട്ടില്ല.

ഇക്കഴിഞ്ഞ ലോക്ക്‌ ഡൗൺ കാലത്ത്, എന്നോട് "എന്താ വിശേഷം, വർക്കുകൾ നടക്കുന്നുണ്ടോന്ന്" ആത്മാർഥമായി ചോദിക്കുന്ന, സഹായം വാഗ്‌ദാനം ചെയ്യുന്ന മനുഷ്യരിൽ ഒരാൾ ട്രാൻസ് ജെൻഡർ ആക്‌ടിവിസ്റ്റുകൾ വെറുക്കുന്ന സാബു ചേട്ടനാണ്.

എന്‍റെ പ്രശ്‌നങ്ങൾ കേൾക്കുന്ന, അതിന് പരിഹാരങ്ങൾ നിർദേശിക്കാൻ സമയം നീക്കിവെയ്ക്കുന്ന മനുഷ്യനെ എന്നെ ഉൾപ്പെടുത്തേണ്ട സമൂഹം ക്രൂശിക്കുന്നത് കണ്ടിരിക്കാൻ കഴിയുന്നില്ല.

ഒറ്റപ്പെടുത്തലിന്‍റെ വൈലൻസ് ട്രാൻസ് സമൂഹത്തിന്‍റെ രാഷ്‌ട്രീയമല്ല. മൊബ് ലിഞ്ചിംഗിനെതിരെ ശബ്‌ദമുയർത്തി അതിജീവിക്കാൻ വിധിക്കപ്പെട്ടവരുടെ രാഷ്‌ട്രീയമല്ലയത്.

ആവർത്തിച്ച് പറയട്ടെ, സാബുമോൻ ട്രാൻസ് ഫോബിക്കാണെന്ന് ആരോപിക്കുമ്പോൾ എന്നെ നിങ്ങൾ കേൾക്കാതിരിക്കൽ നിങ്ങളുടെ രാഷ്‌ട്രീയ മുതലെടുപ്പാണ്. ഒറ്റപ്പെടലും ചേരിതിരിച്ചിലും നല്ലോണം അനുഭവിച്ച വ്യക്തിയാണ് ഞാൻ.

അഞ്ജലി അമീറിന്‍റെ പ്രതികരണത്തെ പ്രതികൂലിച്ച് കമന്‍റുകൾ

എന്നാൽ നടിയുടെ പോസ്റ്റിനെ അനുകൂലിച്ചും വിമർശിച്ചും പ്രതികരണങ്ങൾ ഉയരുന്നുണ്ട്. വ്യക്തിപരമായി സാബു സഹായിച്ചെന്നത് കൊണ്ട് മറ്റ് ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ട്രോമകള്‍ ഇല്ലാതാകുന്നില്ലെന്ന് നിരവധി പേര്‍ കമന്‍റ് ചെയ്‌തു.

എല്ലാ മനുഷ്യരും എല്ലാവരോടും ഒരുപോലെയല്ല പെരുമാറുന്നത്. അവൻ നല്ലവനായിരുന്നു എന്ന് ഇരയോട് പറയാൻ കഴിയില്ലല്ലോ, അടുപ്പമുള്ളവർ തെറ്റ് ചെയ്യുമ്പോൾ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത് അല്ലാതെ ന്യായീകരിക്കരുതെന്നും കമന്‍റുകളുണ്ട്.

ABOUT THE AUTHOR

...view details