കേരളം

kerala

ETV Bharat / sitara

സംവിധായകന്‍റെ കുപ്പായത്തില്‍ മോഹൻലാല്‍; ആശംസകൾ നേർന്ന് താരങ്ങൾ - mohanlal turns director with baross 3d

മഞ്ജു വാര്യർ, പൃഥ്വിരാജ്, അജു വർഗീസ്, ടൊവിനോ തോമസ് തുടങ്ങി നിരവധി താരങ്ങള്‍ സൂപ്പർസ്റ്റാറിന് ആശംസകളുമായി എത്തി.

mohanlal

By

Published : Apr 23, 2019, 12:20 AM IST

അപ്രതീക്ഷിതമായിട്ടാണ് മലയാളത്തിന്‍റെ സൂപ്പർസ്റ്റാർ മോഹൻലാല്‍ സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത പുറത്ത് വന്നത്. അത് കേട്ടപ്പോൾ മുതല്‍ വലിയ പ്രതീക്ഷയിലാണ് ആരാധകരും അദ്ദേഹത്തിന്‍റെ സഹപ്രവർത്തകരും. മഞ്ജു വാര്യരും പൃഥ്വിരാജും ഉൾപ്പടെ നിരവധി താരങ്ങളാണ് മോഹൻലാലിന് ആശംസകളുമായി എത്തിയത്.

''ഈ സിനിമ എന്തിനെ കുറിച്ചാണെന്ന് എനിക്കറിയാം. ഇതേക്കുറിച്ചുള്ള നിങ്ങളുടെ വീക്ഷണം എന്താണെന്നും എനിക്കറിയാം. കാത്തിരിക്കാൻ വയ്യ ലാലേട്ടാ'', പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നതിന് പിന്നാലെ ആശംസകളുമായി മഞ്ജു വാര്യരുമെത്തി. ഒടുവില്‍ ആ വിസ്മയം സംഭവിക്കുന്നു. നമ്മുടെ പ്രിയങ്കരനായ ലാലേട്ടൻ സംവിധായകനാകുന്നു. കാലത്തിന്‍റെ കൈനീട്ടം. ശുഭവാർത്തയുടെ ഉയിർപ്പ്. ലാലേട്ടന് ആശംസകൾ, അഭിനന്ദനങ്ങൾ. മഞ്ജു വാര്യർ ഫേസ്ബുക്കില്‍ കുറിച്ചു. ''വലിയ വാർത്ത ലാലേട്ടാ... കാത്തിരിപ്പ് ഇവിടെ തുടങ്ങുന്നു'', എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം.

'ബറോസ്സ്' എന്ന് പേരിട്ടിരിക്കുന്ന ത്രി ഡി ചിത്രമാണ് മോഹൻലാല്‍ സംവിധാനം ചെയ്യുന്നത്. പൊർച്ചുഗീസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം വാസ്കോ ഡാ ഗാമയുടെ നിധി ശേഖരത്തിന്‍റെ കാവല്‍ക്കാരനായ ബറോസിന്‍റെ കഥയാണ് പറയുന്നത്.

ABOUT THE AUTHOR

...view details