കേരളം

kerala

ETV Bharat / sitara

തനിക്കു ലഭിച്ച മഹാഭാഗ്യത്തിന്‍റെ ചിത്രം പങ്കുവച്ച് നൈല ഉഷ - Sheikh Mohammed

ശൈഖ് മുഹമ്മദിനോടൊപ്പമുള്ള ചിത്രം നൈല ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പങ്കുവച്ചിട്ടുണ്ട്.

ഫയൽ ചിത്രം

By

Published : May 17, 2019, 7:41 PM IST

15 വർഷത്തോളം കണ്ട സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് നടിയും അവതാരകയുമായ നൈല ഉഷ. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനെ സന്ദർശിക്കാൻ ലഭിച്ച അവസരത്തിന്‍റെ ചിത്രം നൈല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

നൈലയുടെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസത്തെ ഇഫ്താറിനിടെയാണ് ശൈഖ് മുഹമ്മദിനെ കാണുവാനും സംസാരിക്കുവാനും നൈലയ്ക്ക് അവസരം ലഭിച്ചത്. 'യുഎഇയിൽ താമസിച്ചിട്ടുള്ള ആരോടു വേണമെങ്കിലും ചോദിച്ചോളു. ശൈഖ് മുഹമ്മദിനെ സന്ദർശിക്കണമെന്നത് അവരുടെ സ്വപ്നമായിരിക്കും. എന്‍റെ സ്വപ്നം സത്യമാകാൻ 15 വർഷം കാത്തിരിക്കേണ്ടി വന്നു' എന്ന അടിക്കുറിപ്പോടെയാണ് നൈല ചിത്രം ഫേസ്ബുക്കിലും ഇന്‍റസ്റ്റാഗ്രാമിലും പങ്കുവച്ചത്.
ഇഫ്താർ വിരുന്നിന് ക്ഷണിച്ച ദുബായ് മീഡിയ ഓഫീസിനും നൈല നന്ദി രേഖപ്പെടുത്തി.

പത്തുവർഷത്തിലേറെയായി ദുബായില്‍ റേഡിയോ അവതാരകയാണ് നൈല ഉഷ. നിരവധി മലയാളം സിനിമകളിലും നൈല അഭിനയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details