തമിഴ് നടൻ വിശാലിൻ്റേയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ഹൈദരാബാദിൽ വച്ചുനടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞയാഴ്ചയാണ് നടൻ ആര്യയും നടി സയേഷയും ഹൈദരാബാദിൽ വച്ച് വിവാഹിതരായത്.
വിശാലും നടി വരലക്ഷ്മി ശരത്കുമാറും അടുപ്പത്തിലാണെന്ന തരത്തിൽ കുറച്ചു നാളുകളായി വാർത്തകൾ വന്നിരുന്നു. എന്നാൽ വിശാലിന് പ്രണയമുണ്ടെന്നും അത് താനല്ലെന്നും വ്യക്തമാക്കി വരലക്ഷ്മി തന്നെ രംഗത്തുവന്നതോടെ ആരാധകർ ആശയക്കുഴപ്പത്തിലായി. ഇതിനു പിന്നാലെയാണ് തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ പോകുന്ന വാർത്ത വിശാൽ തൻ്റെട്വിറ്റർ പേജിലൂടെ ആരാധകരുമായി പങ്കുവച്ചത്. 'ഒരുപാട് സന്തോഷമുണ്ട്. അവളുടെ പേര് അനിഷ അല്ല. അതെ. അവൾ യെസ് പറഞ്ഞു. എൻ്റെജീവിതത്തലെ മറ്റൊരു സുപ്രധാന മാറ്റം. വിവാഹ തീയതി ഉടൻ അറിയിക്കും. ദൈവം അനുഗ്രഹിക്കട്ടെ', വിശാൽ ട്വിറ്ററിൽ കുറിച്ചു.