കേരളം

kerala

ETV Bharat / sitara

നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി

രോഗമുക്തനായെങ്കിലും ഒരു ആഴ്‌ച കൂടി സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് താരത്തിന്‍റെ തീരുമാനം.

പൃഥ്വിരാജ് കൊവിഡ്  prithviraj  ജനഗണമന  ഡിജോ ജോസ്  പൃഥിരാജ് കൊവിഡ് മുക്തി  നടന്‍ പൃഥ്വിരാജ്  prithviraj covid negative
നടന്‍ പൃഥ്വിരാജ് കൊവിഡ് മുക്തനായി

By

Published : Oct 27, 2020, 8:02 PM IST

എറണാകുളം: കൊവിഡ് ബാധിതനായിരുന്ന നടൻ പൃഥ്വിരാജിന്‍റെ പരിശോധന ഫലം നെഗറ്റീവായി. ഇന്ന് നടത്തിയ ആന്‍റിജൻ പരിശോധനയില്‍ രോഗമുക്തനായെങ്കിലും ഒരു ആഴ്‌ച കൂടി സ്വയം നിരീക്ഷണത്തിൽ കഴിയാനാണ് താരത്തിന്‍റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ നടന്‍ തന്നെയാണ് വിവരം പുറത്തുവിട്ടത്. നേരത്തെ സംവിധായകൻ ഡിജോ ജോസിന്‍റെ 'ജനഗണമനയുടെ' ചിത്രീകരണത്തിനിടയിലാണ് നടൻ രോഗം സ്ഥിരീകരിച്ചത്. ഡിജോ ജോസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോയിരുന്നു.

ABOUT THE AUTHOR

...view details