നടൻ പൃഥ്വിരാജ് സുകുമാരന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ വിവരം അറിയിച്ചത്. നിരീക്ഷണത്തിൽ പ്രവേശിച്ച നടന് രോഗ ലക്ഷണങ്ങൾ പ്രകടമായിരുന്നില്ല. താനുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരും തന്നെ നിരീക്ഷണത്തിൽ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും നടൻ അഭ്യർഥിച്ചു.
നടൻ പൃഥ്വിരാജിന് കൊവിഡ് - പൃഥ്വിരാജ് സുകുമാരന് കൊവിഡ്
ഡിജോ ജോസ് ആന്‍റണിയുടെ "ജന ഗണ മന" എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് പൃഥ്വിരാജ് രോഗ ബാധിതനായത്.
കൊവിഡ്
ഡിജോ ജോസ് ആന്‍റണിയുടെ "ജന ഗണ മന" എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെയാണ് പൃഥ്വിരാജ് രോഗ ബാധിതനായത്. ഒക്‌ടോബർ ഏഴ് മുതൽ ആരംഭിച്ച സിനിമ ചിത്രീകരണത്തിൽ കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചിരുന്നു. ചിത്രീകരണത്തിന് മുൻപ് എല്ലാ അണിയറ പ്രവർത്തകരും പരിശോധനയും നടത്തിയിരുന്നു.