പൗരത്വ ഭേദഗതി നിയമത്തിനെതിരെ പൃഥ്വിരാജ്
സമൂഹ മാധ്യമത്തിലൂടെയാണ് താരം പ്രതിഷേധം അറിയിച്ചിരിക്കുന്നത്
പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം അറിയിച്ച് പൃഥ്വിരാജും
കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെങ്ങും പ്രതിഷേധം ആളികത്തുന്നതിനിടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. കേരളത്തിലും പ്രതിഷേധം ശക്തമാണ്. നടൻ പൃഥ്വിരാജും സമൂഹ മാധ്യമത്തിലൂടെ തന്‍റെ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. വിദ്യാർഥികളുടെ പ്രതിഷേധത്തിന്‍റെ ചിത്രം പങ്കുവച്ച് 'വിപ്ലവം എപ്പോഴും സ്വദേശീയമായി തന്നെയാണ് ഉണ്ടാകുന്നതെന്ന്' പൃഥ്വിരാജ് കുറിച്ചു.