ചെന്നൈ: കാൽ വഴുതി വീണ് നടന്‍ പ്രകാശ് രാജിന് പരിക്ക്. ഓഗസ്റ്റ് ഒമ്പതിനാണ് സംഭവം. താമസസ്ഥലത്തുവെച്ച് വീണതിനെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഇടതു തോളിന് പരിക്കേറ്റു. ഉടൻ തന്നെ ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
വിദഗ്‌ധ ചികിത്സയ്ക്കായി നടനെ ഹൈദരാബാദിലെത്തിക്കും. ശസ്ത്രക്രിയയ്ക്കു വിധേയനാക്കുമെന്നാണ് വിവരം. പ്രകാശ് രാജ് വിവരം ട്വീറ്റിലൂടെ ചൊവ്വാഴ്ച പങ്കുവെച്ചതോടെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്.
"ഒരു ചെറിയ വീഴ്ച.. ഒരു ചെറിയ പൊട്ടല്‍. ശസ്ത്രക്രിയയ്ക്കുവേണ്ടി എന്‍റെ സുഹൃത്ത് ഡോ. ഗുരുവ റെഡ്ഡിയുടെ സുരക്ഷിതമായ കരങ്ങളിലെത്താന്‍ ഹൈദരാബാദിലേക്ക് പോകുന്നു. ഞാന്‍ സുഖപ്പെടും, വിഷമിക്കാന്‍ ഒന്നുമില്ല, നിങ്ങളുടെ ആലോചനകളില്‍ എന്നെ ഉള്‍പ്പെടുത്തുക", എന്നാണ് അദ്ദേഹത്തിന്‍റെ ട്വീറ്റ്.
ധനുഷ് നായകനാവുന്ന 'തിരുചിത്രമ്പല'ത്തിന്‍റെ ഷൂട്ടിങ് ചെന്നൈയില്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടെയിലാണ് താരത്തിന് അപകടം സംഭവിച്ചത്.
ALSO READ: നടിയെ ആക്രമിച്ച കേസ് : സാക്ഷി വിസ്‌താരത്തിന് ഹാജരായി കാവ്യ മാധവന്‍