പൂനെ: ഇന്ത്യന്‍ 2വിന്‍റെ ചിത്രീകരണത്തിനിടെ ക്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് നടൻ കമൽ ഹാസൻ ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി നല്‍കുമെന്ന് കമല്‍ഹാസന്‍ അപകടങ്ങൾ കാത്തിരിക്കുകയാണ്. അത് സംഭവിക്കില്ലെന്ന് ഉറപ്പാക്കണം. ഇത് ലൈക്ക പ്രൊഡക്ഷനിൽ സംഭവിച്ച ഒരു അപകടമല്ല, മറിച്ച് എന്‍റെ സ്വന്തം കുടുംബത്തിലാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഒരു സിനിമയ്‌ക്കായി കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. എന്നാൽ ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഞങ്ങൾക്ക് പൂർണ സുരക്ഷ നൽകാൻ കഴിയാത്തത് ലജ്ജാകരമാണ്.
എല്ലാ സാങ്കേതിക വിദഗ്ധർക്കും ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഞാനും അവര്‍ക്കൊപ്പമുണ്ടാകേണ്ടതായിരുന്നു. അപകടം നടക്കുന്നതിന് ഏതാനും നിമിഷങ്ങള്‍ക്കു മുമ്പാണ് സംവിധായകന്‍ ശങ്കറും ക്യാമറാ പേഴ്സണും മടങ്ങിയത്.
പൂനെ ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചീത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്‍റിന് മുകളിലേക്ക് മറിയുകയായിരുന്നു.