മകള്‍ അവന്തികയ്ക്കൊപ്പം ഓണം ആഘോഷിച്ച് നടന്‍ ബാല. മകൾക്കൊപ്പമുള്ള ഓണാഘോഷത്തിന്‍റെ വീഡിയോ ബാല ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം മകള്‍ക്കൊപ്പമുള്ള ഓണാഘോഷത്തിന്റെ വീഡിയോ പങ്കുവച്ചത് .
ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണം; മകൾക്കൊപ്പം ബാലയുടെ ആഘോഷം - ബാല
ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ്.
ബാല
'പണം എന്നത് വെറും ഭൗതികമായ വസ്തുവാണ്.. ദൈവത്തില്‍ വിശ്വസിക്കൂ... ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..എന്‍റെ മകളാണ് എന്‍റെ മാലാഖ....', വീഡിയോക്കൊപ്പം ബാല കുറിച്ചു. ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി തമ്മിൽ പിരിഞ്ഞ് താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്. മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്‍റെ ചിത്രങ്ങള്‍ അമൃതയും സാമൂഹിക മാധ്യമം വഴി പങ്കുവച്ചിട്ടുണ്ട്.