മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവിന്‍റെ ജീവിതം പ്രമേയമാക്കി ഒരുക്കിയ ചിത്രം പത്മവ്യൂഹത്തിലെ അഭിമന്യു ശ്രദ്ധേയമാകുന്നു. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
'പത്മവ്യൂഹത്തിലെ അഭിമന്യു' രണ്ടാം വാരത്തിലേക്ക് - പത്മവ്യൂഹത്തിലെ അഭിമന്യൂ
ചിത്രത്തിന്‍റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ താരങ്ങൾ വിദ്യാർത്ഥികളുമായി സംവദിച്ചു.
കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു അഭിമന്യുവിന്‍റെ കൊലപാതകം. വട്ടവടയിൽ നിന്ന് വന്ന് മഹാരാജാസ് കോളേജിന്‍റെ പ്രിയപ്പെട്ടവനായി മാറിയ അഭിമന്യുവിന്‍റെകൊലപാതകവും ജീവിതവും ഒരിക്കൽ കൂടി ചർച്ചചെയ്യുകയാണ് 'പത്മവ്യൂഹത്തിലെ അഭിമന്യു'. ആതിര എന്ന വിദ്യാർഥിയുടെ അഭിമന്യുവിനെ കുറിച്ചുള്ള അന്വേഷണത്തിലൂടെ കഥപറയുന്ന സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സംവിധായകൻ വിനീഷ് ആരാധ്യ പറഞ്ഞു.
ആകാശ് ആര്യൻ അഭിമന്യുയായി വേഷമിടുന്ന ചിത്രത്തിൽ അഭിമന്യുവിന്‍റെ അച്ഛനായി ഇന്ദ്രൻസും അമ്മയായി ജെ.ഷൈലജയുമാണ് അഭിനയിച്ചിരിക്കുന്നത്. സൈമൺ ബ്രിട്ടോ ബ്രിട്ടോയായി തന്നെ ചിത്രത്തിലുണ്ട്. സോനാനായർ, ഭാഗ്യശ്രീ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിമന്യുവിന്‍റെ സുഹൃത്തുക്കളും സഹോദരങ്ങളുമായി പുതുമുഖ താരങ്ങളാണ് എത്തുന്നത്. വാട്സാപ്പ് കൂട്ടായ്മയായ ആർ എം സിസി യാണ് ചിത്രത്തിന്‍റെ നിർമ്മാണം.