കേരളം

kerala

ETV Bharat / sitara

കാമുകിയെന്നോ കുടുംബം കലക്കിയവൾ എന്നോ വിളിക്കാം; രഹസ്യം പരസ്യമാക്കി അഭയ ഹിരൺമയി - ഗോപി സുന്ദർ

ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും പങ്കു വച്ചാണ് അഭയ ഹിരൺമയിയുടെ പോസ്റ്റ്.

ഗോപി സുന്ദർ-അഭയ

By

Published : Feb 15, 2019, 1:26 AM IST

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് ഗായിക അഭയ ഹിരൺമയി. 2008 മുതല്‍ താൻ ഗോപി സുന്ദറുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഭയ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ.

'അതെ ഞാൻ വിവാഹിതനായ ഒരാളുമായി പ്രണയത്തിലാണ്. കഴിഞ്ഞ എട്ട് വർഷമായി ഞാൻ അദ്ദേഹത്തിനൊപ്പമാണ് ജീവിക്കുന്നത്. ഞാൻ മുൻപ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങൾ തമ്മില്‍ 12 വയസ്സിന്‍റെ വ്യത്യാസമുണ്ട്. അദ്ദേഹത്തെ വെച്ച് നോക്കുമ്പോൾ ഞാൻ തീരെ ചെറുതാണ്. ഇങ്ങനെ പല വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. മഞ്ഞപ്പത്രക്കാർക്ക് എന്നെ കാമുകിയെന്നോ കുടുംബം നശിപ്പിച്ചവളെന്നോ വിളിക്കാം. ഒളിച്ചോട്ടങ്ങൾ മടുത്തു. ഇനിയും പേടിച്ച് ജീവിക്കാൻ വയ്യ. ഇവിടെ പോസ്റ്റ് ചെയ്യപ്പെടാൻ പോകുന്ന പൊങ്കാലകൾക്ക് സ്വാഗതം', അഭയ കുറിച്ചു.

അഭയയുമൊത്തുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നതിന് സ്ഥിരമായി ഗോപി സുന്ദർ ട്രോളാക്രമണം നേരിടാറുണ്ട്. നേരത്തെ അഭയക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് ഗോപി സുന്ദറെ പരിഹസിച്ച് ഭാര്യ പ്രിയയും രംഗത്ത് വന്നിരുന്നു. '9 years of togetherness' എന്ന അടിക്കുറിപ്പോടെയാണ് അന്ന് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചത്. ഈ ചിത്രത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പ്രിയ അന്ന് ഫേസ്ബുക്ക് കുറിപ്പിട്ടത്. 'ചിലര്‍ ചില കാര്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നത് ഇങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയില്‍ അറിയിച്ചിരുന്നില്ല. എങ്കിലും ചിലരെ ഇത്രയും വര്‍ഷം കൂടെ നിര്‍ത്തിയതിന് അഭിനന്ദനങ്ങള്‍...' എന്നായിരുന്നു പ്രിയ അന്ന് കുറിച്ചത്.

ABOUT THE AUTHOR

...view details